Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനവണ്ടിയെ കട്ടപ്പുറത്താക്കാനുള്ള ശ്രമം പേടികൊണ്ട്... കെഎസ്ആര്‍ടിസിയെ വില്‍പ്പന ചരക്കാക്കിയിട്ടില്ല

തിരുവനന്തപുരം: കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആര്‍ടിസിയെ പൊടി തട്ടിയെടുത്ത് ജനങ്ങള്‍ക്ക് മുന്നില്‍ സ്വീകാരനാക്കിയതില്‍ ആനവണ്ടി എന്ന ബ്ലോഗിന്‍റെ പങ്ക് ചെറുതെന്നുമല്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളിലുടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും പങ്ക് വച്ച് ആനവണ്ടി വലിയ ജനപ്രീതിയാണ് ഉണ്ടാക്കിയെടുത്തത്. 2008 മുതല്‍ കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് യാത്രാ വിവരണങ്ങളും ബസുകളുടെ സമയക്രമവും റൂട്ടുമ്ലെലാം വിശദീകരിച്ച് ഓണ്‍ ലൈനില്‍ സജീവമാണ്.

ചുരുങ്ങിയകാലം കൊണ്ട് ബ്ലോഗ് ലക്ഷക്കണക്കിന് വിസിറ്റേഴ്‌സിനെയാണുണ്ടാക്കിയത്. ഒരു സുപ്രഭാതത്തില്‍ ബ്ലോഗിനെതിരെ കെഎസ്ആര്‍ടിസി എംഡി രംഗത്തുവന്നു. ബ്ലോഗ് കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്തണമെന്നും പേര് ദുര്‍വിനിയോഗം ചെയ്യണമെന്നും ഇടന്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ആന്‍റണി ചാക്കോ ബ്ലോഗുടമയായ സുജിത്ത് ഭക്തന് നോട്ടീസ് നല്‍കി. സുജിത്ത് ഇത് ഫേയ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

anavandiblog

ഇതോടെ എംഡിയുടെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ഇതെന്‍റെ പ്രൈവറ്റ് ബ്ലോഗാണ്. കെഎസ്ആര്‍ടിസിയുടെ പേര് ഞാന്‍ വില്‍ക്കുന്നില്ല, എന്റെ കണ്ടെത്തലുകളും ചിന്തകളുമാണ് പങ്ക് വയ്ക്കുന്നത്. അതുകൊണ്ട് ആനവണ്ടിയെക്കൂടി കട്ടപ്പുറത്താക്കാമെന്ന് സ്വപ്‌നത്തില്‍പോലും വിചാരിക്കേണ്ടെന്ന് സുജിത് ഭക്തന്‍ 'വണ്‍ ഇന്ത്യയോട് ' പറഞ്ഞു..

എത്രയോ വര്‍ഷമായി സൗജന്യമായി കെഎസ്ആര്‍ടിസിക്ക് പരസ്യം ചെയ്തുകൊണ്ടിരിക്കുകയാണ് ആനവണ്ടി എന്ന ബ്ലോഗ്. കെഎസ്ആര്‍ടിസിയിലെ അഴിമതിക്കഥകളെല്ലാം ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് പൂട്ടിക്കുമെന്ന് പറഞ്ഞ് എംഡി രംഗത്ത് വന്നിരിക്കുന്നതെന്നാണ് സുജിത്തിന്‍റെ ആരോപണം.

sujithbhakthan

ബാംഗ്ലൂരില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് ബ്ലോഗ്. ആദ്യം ബാംഗ്ലൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകളുടെ സമയം ഉള്‍പ്പെടുത്തിയാണ് തുടങ്ങിയത്. ഓര്‍ക്കൂട്ടിലൊക്കെ സജീവമായപ്പോള്‍ ആനവണ്ടി ഒരു കമ്മ്യൂണിറ്റിയായി വളര്‍ന്നു. കേരളത്തിലൂടെ നീളം സഞ്ചരിച്ച് കെഎസ്ആര്‍ടിസി യാത്രകളെക്കുറിച്ച് വിവരണം എഴുതി. ആളുകളെ കെഎസ്ആര്‍ടിസിയില്‍ കയറാന്‍ പ്രേരിപ്പിച്ചു. സത്യം പറഞ്ഞാല്‍ ഇത്രയും നാളായി കെഎസ്ആര്‍ടിസിക്ക് സൗജന്യമായി പരസ്യം ചെയ്തുകൊടുക്കുകയായിരുന്നു ആനവണ്ടിയെന്ന് സുജിത്ത് പറയുന്നു.

ടിപി സെന്‍കുമാര്‍ കോര്‍പ്പറേഷന്റെ എംഡിയായി ഇരുന്ന സമയത്ത് അദ്ദേഹത്തെ കണ്ട് ബസുകളുടെ ചിത്രമെടുക്കാനുള്ള ഓര്‍ഡര്‍ വാങ്ങിയിരുന്നു. സംസ്ഥാനത്ത് പുതിയതായി ഇറങ്ങുന്ന കെഎസ്ആര്‍ടിസി ബസുകളുടെ വിവരവും റൂട്ടുമെല്ലാം ജനങ്ങളിലെത്തിച്ചു. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി യാത്രകളെപറ്റി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ടൂറിസത്തെയും കെഎസ്ആര്‍ടിസിയെയും ഒരുപോലെ സഹായിക്കുകയാണ് ബ്ലോഗിലൂടെ ചെയ്തത്.

വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴത്തെ എംഡിക്ക് സാധിക്കുന്നില്ല. കെഎസ്ആര്‍ടിസിയിലെ അഴിമതിക്കഥകള്‍ പുറത്ത് വരുമെന്ന് പേടിയാണ് എംഡിയ്ക്ക്. അതുകൊണ്ടാണ് ഇപ്പോ ബ്ലോഗ് പൂട്ടിക്കാന്‍ ശ്രമം നടത്തുന്നത്. എന്നാല്‍ പത്രവാര്‍ത്തകളെ പേടിച്ച് എല്ലാ പത്രങ്ങളും പൂട്ടിക്കാന്‍ എംഡി ശ്രമം നടത്തണമെന്നാണ് സുജിത്ത് പറയുന്നത്. കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭങ്ങള്‍ക്ക് വലിയ പ്രചാരമാണ് ആനവണ്ടി നല്‍കിയിട്ടുള്ളത്.

കെഎസ്ആര്‍ടിക്ക് വലിയ വരുമാനം ഉണ്ടാക്കികൊടുക്കുന്ന സ്‌കാനിയ ബസുകള്‍ ഹിറ്റാക്കിയത് ഞങ്ങളാണ്. 650 രൂപയ്ക്ക സ്‌കാനിയ എസി ബസുകള്‍ തിരുവനന്തപുരം കാസര്‍കോട് യാത്ര നടത്തുമ്പോള്‍ 640 രൂപയ്ക്ക് സില്‍വര്‍ ലൈന്‍ ജെറ്റ് ഓടിക്കാന്‍ തുടങ്ങി. ഇതിനെയൊക്കെ വിമര്‍ശിച്ചിട്ടുണ്ട്. മിസ് മാനേജ്‌മെന്റും പ്ലാനിംഗില്ലാതെ അഴിമതിക്കായി നടത്തുന്ന പദ്ധതികളുമാണ് കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നതെന്ന് സുജിത്ത് ആരോപിക്കുന്നു.

ബോഗ് പൂട്ടിക്കാമെന്ന് കെഎസ്ആര്ടിസി എംഡി കരുതേണ്ട. എന്താണ് സത്യാവസ്ഥയെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രനെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്നാണെങ്കില്‍ നിയമ നടപടി സ്വീകരിക്കട്ടേ. കേസുമായി മുന്നോട്ട് പോകുമെന്ന് സുജിത്ത് വണ്‍ ഇന്ത്യയോട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+