'ആറന്മുള വള്ളസദ്യയും കഴിച്ച്, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും കഴിഞ്ഞ് മടങ്ങാം' ; കെഎസ്ആർടിസിയിലൊരു യാത്ര
പത്തനംതിട്ട; വിഭവങ്ങൾ കൂട്ടിയൊരു ആറൻമുള വള്ള സദ്യ, പഞ്ച പാണ്ഡവക്ഷേത്രത്തിൽ ദർശനവും,അതും നമ്മുടെ സ്വന്തം കെഎസ്ആർടിസി ബസിൽ. "പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര" എന്ന പേരിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ് യാത്ര ഒരുക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് "മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടന യാത്ര " എന്ന പേരിൽ യാത്ര സംഘടിപ്പിക്കുന്നത്.
തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ പാണ്ഡവ ക്ഷേത്രങ്ങളായിരിക്കും സഞ്ചരിക്കുക. പഞ്ചപാണ്ഡവരിൽ ഒരാളായ യുധിഷ്ഠിരൻ പ്രതിഷ്ഠിച്ചെന്ന വിശ്വസിക്കുന്ന തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ്. തിരുപ്പുലിയൂരിൽ അർജുനൻ തിരുവാറൻമുളയിലും നകുലനും തിരുവൻവണ്ടൂരിൽ സഹദേവൻ തൃക്കൊടിത്താനത്തും ആരാധന നടത്തിയെന്നാണ് വിശ്വസിക്കപ്പെടുന്നത്.

തീർത്ഥാടനയാത്രയിൽ പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും സന്ദർശിക്കും. കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രവും തീർത്ഥാടനയാത്രയിൽ ഉൾപ്പടുത്തിയിട്ടുണ്ട്.
ആറന്മുള പള്ളിയോട സേവാ സംഘത്തിന്റെ നേത്യത്വത്തിൽ ജൂലൈ 23 മുതൽ ഒക്ടോബർ 2 വരെ നടത്തുന്ന ആറന്മുള വള്ള സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും, 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർത്ഥാടകർക്ക് പങ്കെടുക്കാൻ സാധിക്കും. വള്ള സദ്യയിൽ 64 വിഭവങ്ങളാണ് സാധാരണ വിളമ്പുന്നത്. ഇതിൽ 20 വിഭവങ്ങൾ ചുണ്ടൻവള്ളത്തിലെത്തുന്നവർ പാടി ചോദിക്കുന്നതാണ്. ഇതൊഴിച്ചുള്ള വിഭങ്ങളായിരിക്കും സദ്യയിൽ ലഭിക്കുക.
ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറൻമുള കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യം തീർത്ഥാടകർക്ക് ലഭ്യമാക്കും.
ഡിപ്പോയും ബന്ധപ്പെടേണ്ട നമ്പറുകളും
തിരുവനന്തപുരം
തിരു:സിറ്റി : 8592065557, 9446748252, 9388855554, 9995986658, 9188619368
വെള്ളനാട് : 8281235394
വെള്ളറട : 9447798610, 9446315776, 9995793129.
കാട്ടാക്കട : 9447893043, 0471 2290381
പാപ്പനംകോട് : 9495292599, 9447323208
നെയ്യാറ്റിൻകര : 9846067232, 9744067232, 9995707131, 9895244836
പാറശാല : 9633115545,9446450725
കിളിമാനൂർ : 9633732363
വെഞ്ഞാറമൂട് - 9447324718
.
കൊല്ലം
കുളത്തൂപ്പുഴ : 9447057841, 9544447201,9846690903, 9605049722
ചാത്തന്നൂര്‍ : 9947015111, 9446605415, 9526756174, 9496869153, 9562959253, 9947072179
കൊട്ടാരക്കര : 9446787046, 9567124271, 9656667669
ആര്യങ്കാവ് : 9747024025, 9496007247
കൊല്ലം : 9747969768, 9447721659, 9496110124
പുനലൂര്‍ : 9446358456
കരുനാഗപ്പള്ളി : 9961222401, 9061443377
പത്തനംതിട്ട
തിരുവല്ല : 9744348037,9074035832 6238302403, 9961072744,9745322009
അടൂര്‍ : 9447302611 , 9207014930, 9995195076
പത്തനംതിട്ട : 9495752710, 9995332599,6238309941, 9605057444,9946797929
കോന്നി : 9846460020, 6235447770, 9846409009
റാന്നി - 9446670952, 9961361979
പന്തളം -9447450767, 9496425899, 9048178323
ആലപ്പുഴ
ഹരിപ്പാട് : 9447278494, 9447975789, 04792412620
ചേര്‍ത്തല : 8075494571, 9846507307,9447708368
ചെങ്ങന്നൂര്‍ : 9846373247,9846475874
കായംകുളം : 9605440234, 9400441002
മാവേലിക്കര : 0479 -2302282,9947110905, 9446313991
ആലപ്പുഴ : 9895505815, 9400203766
എടത്വ : 9846475874, 9947059388, 04772215400
കോട്ടയം
പാലാ : 8921531106
കോട്ടയം : 9188456895, 9961357595
ചങ്ങനാശ്ശേരി : 9400861738, 9447502658
വൈക്കം : 9995987321
ഇടുക്കി
മൂന്നാര്‍ : 9447331036, 9446929036, 9895086324
തൊടുപുഴ : 9400262204, 8304889896, 9744910383, 9605192092
ഏറണാകുളം
കോതമംഗലം : 9846926626, 9446525773
എറണാകുളം : 9846655449
കൂത്താട്ടുകുളം : 9447223212
പിറവം-9847851253,9497382752
തൃശ്ശൂര്‍
ചാലക്കുടി : 9074503720,9747557737
ഇരിഞ്ഞാലക്കുട : 8921163326
തൃശ്ശൂര്‍ : 9847851253, 9497382752.
മലപ്പുറം
മലപ്പുറം : 9446389823, 9995726885
പെരിന്തല്‍മണ്ണ : 9048848436, 04933227342
നിലമ്പൂര്‍ : 7012968595, 9846869969
പൊന്നാനി : 9846531574, 7025525253
പാലക്കാട്
പാലക്കാട് : 9947086128
കോഴിക്കോട്
താമരശ്ശേരി : 9846100728 ,9847561271, 9656580148
തൊട്ടില്‍പാലം : 8921241696
കോഴിക്കോട് : 9961761708, 9544477954, 9048485827
വയനാട്
വയനാട് : 9895937213, 7907305828
കണ്ണൂര്‍
കണ്ണൂര്‍ : 9496131288, 8089463675, 9048298740.
പയ്യന്നൂര്‍ : 9496028093, 9745534123
കാസർഗോഡ്
കാസർഗോഡ് : 9446802282












Click it and Unblock the Notifications