കിളിമാനൂരില്‍ ലോറിയുടെ പിറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി
തിരുവനന്തപുരം: കിളിമാനൂരില്‍ ലോറിയ്ക്ക് പിറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി 20 പേര്‍ക്ക് പരിക്ക്. ആഗസ്റ്റ് 2 ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബസ് കണ്ടക്ടര്‍ അടക്കം മൂന്ന് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂവാറ്റുപുഴയില്‍ നിന്ന് തിരുവനനന്തപുരത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ആണ് അപകടത്തില്‍ പെട്ടത്. ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എട്ട് പേരെ ഗോകുലും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അഞ്ചല്‍ സ്വദേശികളായ ശ്രീരാജ്, മാധുരി എന്നിവരേയും ബസ് കണ്ടക്ടര്‍ ശ്രീനാഥ് എന്നിവരെയാണ് തിരുവനന്തപുരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. മാധുരിയുടെ മകനാണ് ശ്രീരാജ്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications