കെഎസ്ആര്‍ടിസി ബസ് തള്ളി സ്റ്റാര്‍ട്ടാക്കി; പാഞ്ഞു കയറിയത് കടയിലേക്ക്!
കണ്ണൂര്‍: തള്ളി സ്റ്റാര്‍ട്ടാക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് പാഞ്ഞ് കയറിയത് കടയിലേക്ക്. മാതമംഗലം പേരൂല്‍ റോഡ് ജംഗ്ഷനില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ലോട്ടറി കടക്കാരന്‍ പേരൂല്‍ അനില്‍, യാത്രക്കാരനായ പയ്യന്നൂരിലെ കരുണാകരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പച്ചക്കറി കട പൂര്‍ണ്ണമായും നശിച്ചു. അടുത്തുള്ള സ്‌റ്റേഷനറി കടയ്ക്കും നാശ നഷ്ടങ്ങളുണ്ടായി.

മാതമംഗലത്തുനിന്നും പയ്യന്നൂരിലേക്ക് പോകാന്‍ സ്റ്റാര്‍ട്ടാകാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടി ബസ് നാട്ടുകാരുടെ സഹായത്തോടെ തള്ളി സ്റ്റാര്‍ട്ടാക്കുകയായിരുന്നു. അതിനിടയില്‍ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി.
റോഡരികിലുണ്ടായിരുന്ന കാല്‍ നടയാത്രക്കാരും കച്ചവടക്കാരും പെട്ടെന്ന് മാറിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.കഴിഞ്ഞ ദിവസവും ഇതേ കെഎസ്ആര്‍ടിസി ബസ് നാട്ടുകാര്‍ തള്ളിയാണ് സ്റ്റാര്‍ട്ടാക്കിയത്.












Click it and Unblock the Notifications