കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു! പതിമൂന്ന് പേർക്ക് പരിക്ക്, ബസ് പൂർണമായും കത്തി നശിച്ചു!

Google Oneindia Malayalam News

വാളകം: കൊല്ലം കൊട്ടരക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് ബസ്സിന് തീ പിടിച്ചത്. വാളകം ആയൂരിനടുത്ത് വയക്കലില്‍ ആണ് സംഭവം. കോണ്‍ക്രീറ്റ് മിക്‌സിംഗ് ലോറിയുമായി കൂട്ടിയിടിച്ചാണ് കെഎസ്ആര്‍ടിസിക്ക് തീപിടിച്ചത്. ബസ് ഡ്രൈവര്‍ അടക്കം പതിമൂന്ന് പേര്‍ക്ക് അപകടത്തില്‍ പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

വാലിന് തീ പിടിച്ചോടി കോൺഗ്രസ് നേതാക്കൾ, മുഖം കൊടുക്കാതെ രാഹുൽ ഗാന്ധി, ലണ്ടനിലേക്ക് 'രക്ഷപ്പെട്ടു'!വാലിന് തീ പിടിച്ചോടി കോൺഗ്രസ് നേതാക്കൾ, മുഖം കൊടുക്കാതെ രാഹുൽ ഗാന്ധി, ലണ്ടനിലേക്ക് 'രക്ഷപ്പെട്ടു'!

ലോറിയുടെ ഡീസൽ ടാങ്കിൽ ബസ്സിടിച്ചതോടെ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്നാണ് ദൃക്സാക്ഷികൾ ആരോപിക്കുന്നത്. തീപിടുത്തത്തില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും പൂര്‍ണമായും കത്തി നശിച്ചു. അപകടം നടന്ന ശേഷം സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സാണ് തീ അണച്ചത്. അപകട സ്ഥലത്ത് കൂടിയുളള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.

bus

കെഎസ്ആര്‍ടിസി ഡ്രൈവര്‍ പ്രകാശന്‍ അടക്കം പൊള്ളലേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടം ഉണ്ടായ ശേഷം സ്ഥലത്ത് എത്താന്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് വൈകിയതായി നാട്ടുകാര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

നരേന്ദ്ര മോദിക്കും ഇമ്രാൻ ഖാനും ഇടയിൽ മഞ്ഞുരുക്കം, നേതാക്കളുടെ മുഖം തെളിഞ്ഞു, കൈ കൊടുത്തു!നരേന്ദ്ര മോദിക്കും ഇമ്രാൻ ഖാനും ഇടയിൽ മഞ്ഞുരുക്കം, നേതാക്കളുടെ മുഖം തെളിഞ്ഞു, കൈ കൊടുത്തു!

കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നുളളതാണ് അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്. തിരുവനന്തപുരം കൊട്ടാരക്കര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സാണിത്. തീപിടിച്ച് തുടങ്ങിയപ്പോള്‍ തന്നെ ബസ് കണ്ടക്ടര്‍ സമയോചിതമായി ഇടപെട്ടതാണ് വന്‍ ദുരന്തം ഒഴിവാകാനുളള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
KSRTC bus accident at Kollam, 13 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X