കോഴിക്കോട് വയനാട് ദേശീയ പാതയില്‍ പന്തീര്‍പാടത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം
കോഴിക്കോട്: വയനാട് ദേശീയ പാതയില്‍ പന്തീര്‍പാടത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് വയനാട് ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി പോകുന്ന ബസ്സും വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും കൂടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഇരു ബസ്സുകളുടെയും മുന്‍വശം തകര്‍ന്നു. വെള്ളിയഴ്ച പുലര്‍ച്ചെ സുബ്ഹി നിസ്കാര സമയത്താണ് അപകടം.

പന്തീര്‍പാടം മുസ്‌ലിം ലീഗ് ഓഫീസിന് മുമ്പിലാണ് അപകടം. പള്ളിയില്‍ നിസ്ക്കരിക്കാനെത്തിയ നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി. ബസ്സുകളിലെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും നിസ്സാര പരിക്കേറ്റു. പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി ബസ്സിലെ ഡ്രൈവര്‍ വിനോദിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു.












Click it and Unblock the Notifications