കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചു; ബസ് പുർണ്ണമായും കത്തി നശിച്ചു... ഒഴിവായത് വൻ ദുരന്തം!!
കോട്ടയം: ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ്സിലിടിച്ച് ബസ്സ് പൂർണ്ണമായും കത്തി. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. അപകടത്തില്‍പ്പെട്ട ബസിലെ യാത്രക്കാരെയെല്ലാം നാട്ടുകാര്‍ ഉടന്‍ പുറത്തെത്തിച്ചതിനാല്‍ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് എം.സി റോഡില്‍വച്ച് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിനടിയില്‍പ്പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

ഇന്ധന ടാങ്കില്‍നിന്ന് ഡീസല്‍ ചോര്‍ന്നതിനാലാണ് ബസ്സിന് തീപ്പിടുത്തതം ഉണ്ടായത്. സീറ്റുകൾക്ക് തീ പിട്ച്ചതോടെ തീപടരുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിശമന സേന ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കും മുമ്പ് തീ കെടുത്തി. നാട്ടുകാരുടെ ഇടപെടൽ മൂലമാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.


Click it and Unblock the Notifications