Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസിയില്‍ കയറിയാല്‍ പെരുവഴിയില്‍ ഇറങ്ങാം

ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ബസില്‍ കയറുന്ന നിങ്ങള്‍ വിചാരിക്കണ്ട ഈ ആനവണ്ടി സുരക്ഷിതമായി എത്തിക്കുമെന്ന്. ഏതു നിമിഷവും നിങ്ങള്‍ പെരുവഴിയില്‍ ആകാം. കഴിഞ്ഞ ദിവസങ്ങള്‍ പരിശോധിച്ച് നോക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ കയറുന്ന യാത്രക്കാര്‍ക്ക് പെരുവഴി ശരണം. മുമ്പ് ഓടത്തിനിടെ ടയര്‍ പൊട്ടിയൊക്കെയായിരുന്നു ബസ് കട്ടപ്പുറത്താകുന്നത്. എന്നാല്‍ ഇന്ന് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും തോന്നിയാല്‍ യാത്രക്കാരെ വഴിയില്‍ ഉപേക്ഷിക്കാം.

ബസില്‍ യാത്രക്കാരുടെ എണ്ണം കുറയുമ്പോള്‍ പാതിവഴിയില്‍ യാത്രക്കാരെ ഇറക്കിവിട്ട് സര്‍വീസ് അവസാനിപ്പിക്കുന്ന അവസ്ഥ വരെ എത്തി. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ ഇത്തരം അനാസ്ഥ കണ്ടു നില്‍ക്കുന്നുവെന്ന് പറയുമ്പോള്‍ പരിതാപകരം തന്നെ.

ksrtc

കഴിഞ്ഞ ദിവസം കണ്ടക്ടറില്ലാതെ പത്ത് കിലോമീറ്റര്‍ ഓടിയ ബസും ഇത്തരം അനാസ്ഥ കാണിച്ചു. ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് നടത്തിയ ബസാണ് വഴിയില്‍ യാത്രക്കാരെ ഇറക്കി മറ്റു ബസുകളില്‍ കയറ്റി വിട്ടത്. യാത്രക്കാര്‍ കുറവാണെന്ന് പറഞ്ഞ് ആനച്ചാലില്‍ 17 യാത്രക്കാരെ ഇറക്കി വിട്ടതാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

കുറച്ചു ദിവസങ്ങളായി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവങ്ങള്‍ ഇത്തരം അനാസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്. പല ബസുകളിലും ടിക്കറ്റ് നല്‍കാതെയും മറ്റും തട്ടിപ്പ് നടത്തുന്നുമുണ്ട്. ദൂര യാത്രകളില്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന യാത്രക്കാരും പെരുവഴിയില്‍ തന്നെയാണ്. കഷ്ടകാലത്തിന് ടയര്‍ എങ്ങാനും പൊട്ടിയാല്‍ പിന്നെ പെട്ടതു തന്നെ. അതു മാറ്റാനുള്ള സംവിധാനങ്ങളൊന്നും തന്നെ പല ബസുകളിലും ഇല്ല എന്നതാണ് നിലവിലെ സത്യം.

ഡിപ്പോകളില്‍ നിന്നും ആള്‍ക്കാര്‍ വരാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല രാമനാരായണാ.. എന്നു പറഞ്ഞ് കൈകെട്ടി നില്‍ക്കും കണ്ടക്ടറും ഡ്രൈവറും. ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ കൈവിടുന്നു. പിന്നെ എങ്ങനെയാണ് കെഎസ്ആര്‍ടിസിയ്ക്ക് പ്രതിസന്ധി ഇല്ലാതിരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+