കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊടുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് തീപിടിച്ചു, ആളപായമില്ല...

രാവിലെ 10 മണിയോടെ കുരുതിക്കുളം വളവില്‍ വെച്ചാണ് ബസിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്.

Google Oneindia Malayalam News

തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. തൊടുപുഴയിലാണ് കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചത്. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല. തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ബസിലുണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെടുകയായിരുന്നു.

രാവിലെ 10 മണിയോടെ കുരുതിക്കുളം വളവില്‍ വെച്ചാണ് ബസിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. തൊടുപുഴയില്‍ നിന്നും കട്ടപ്പനയിലേക്കുള്ള നോണ്‍ എസി ലോ ഫ്‌ളോര്‍ ബസിനാണ് തീപിടിച്ചത്. തീ ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍തന്നെ യാത്രക്കാരോട് രക്ഷപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു.

fire

പല യാത്രക്കാരും ബസിന്റെ എമര്‍ജന്‍സി വാതിലൂടെയാണ് രക്ഷപ്പെട്ടത്. ഏറെനേരത്തിന് ശേഷം വളരെ പണിപെട്ടാണ് ബസിലെ തീ നിയന്ത്രണ വിധേയമാക്കിയത്. തീ അണച്ചെങ്കിലും ബസ് പൂര്‍ണ്ണമായും കത്തിനശിക്കുകയായിരുന്നു.ബസിലുണ്ടായിരുന്ന യാത്രക്കാരുടെ ബാഗുകളും മറ്റു സാധനങ്ങളും കത്തിനശിച്ചു.

English summary
ksrtc bus got fire in thodupuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X