കെഎസ്ആർടിസി ബസ്സ് ആംബുലൻസുമായി കൂട്ടി ഇടിച്ച് 3 പേർ മരിച്ചു, 2 പേരുടെ നില ഗുരുതരം
കൊല്ലം: പൂനലൂര്‍ ചെങ്കോട്ട പാതയില്‍ കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ആംബുലന്‍സ് ഡ്രൈവറും അതിലെ യാത്രക്കാരായ മൂന്ന് പേരുമാണ് മരിച്ചത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ്സിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും, കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ആംബുലന്‍സുമാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല, മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications