നെഞ്ചത്തടിക്കാന്‍ കെഎസ്ആര്‍ടിസിയും; നിരക്ക് കൂട്ടി, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്കും!
സ്വകാര്യ ബസ്സുകളുടെ മിനിമം നിരക്ക് 9 രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ ജനവരി രണ്ടാംവാരം മുതല്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു.
തിരുവനന്തപുരം: നോട്ട് നിരോധനം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളുടെ നെഞ്ചത്തടിക്കാന്‍ കെഎസ്ആര്‍ടിസിയും. കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി. മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം.
അതിനിടെ, സ്വകാര്യ ബസ്സുകളുടെ മിനിമം നിരക്ക് 9 രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ ജനവരി രണ്ടാംവാരം മുതല്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനെതുടര്‍ന്നാണ് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിന് ഒരുങ്ങാന്‍ തയ്യാറഫായിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് ഇന്ധനവില വര്‍ധന നിലവില്‍ വന്നത്. പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചിരുന്നത്.












Click it and Unblock the Notifications