ആള്‍പ്പൊക്കത്തില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ മാസ് എന്‍ട്രിയുമായി കെഎസ്ആര്‍ടിസി.. കൈയ്യടിക്കടാ!! വീഡിയോ
Recommended Video

പലര്‍ക്കും ചങ്ക് മാത്രമല്ല ചങ്കിടിപ്പ് കൂടിയാണ് കെഎസ്ആര്‍ടിസി എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി നമ്മള് കേട്ടുകൊണ്ടിരിക്കുന്നത്. ജനകീയരല്ല കെഎസ്ആര്‍ടിസിയും ജീവനക്കാരും എന്ന് പലരും ആവര്‍ത്തിച്ച് പറഞ്ഞപ്പോഴും തങ്ങളുടെ ജനകീയ ഇടപെടലുകള്‍ കൊണ്ട് ഇതിനോടകം കൈയ്യടി നേടി കഴിഞ്ഞു കെഎസ്ആര്‍ടിസി.
ഇപ്പോള്‍ ദാ മഴക്കാലത്തും ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. ആള്‍പ്പൊക്കത്തില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ ഒരു കൂസലും ഇല്ലാതെ യാത്രക്കാരുമായി പോകുന്ന കെഎസ്ആര്‍ടിസിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

പൊരിഞ്ഞ മഴയത്ത്
സംസ്ഥാനത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ പലയിടങ്ങളും വെള്ളത്തിനടയിലായി. മലയോരപ്രദേശങ്ങളില്‍ ആകട്ടെ ഉരുള്‍പൊട്ടി റോഡ് പോലും ഇല്ലാത്ത അവസ്ഥയാണ്. റോഡുള്ളടങ്ങളില് റോഡിനെ മുഴുവന്‍ മുക്കി ആള്‍പ്പൊക്കത്തില്‍ വെള്ളം കയറിയിട്ടുണ്ട്. വെള്ളം കയറിയ പലയിടങ്ങളിലും വാഹനം നീങ്ങാന്‍ കഴിയാതെ നിന്നപ്പോള്‍ ഒരു മാസ് എന്‍ട്രിയാണ് കെഎസ്ആര്‍ടിസി നടത്തിയത്.

തുഴഞ്ഞ്
പകുതിയോളം മുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ബസ് വെള്ളത്തിലൂടെ വളരെ എളുപ്പത്തില്‍ പോകുന്നത്. വെള്ളത്തില്‍ തല ഉയര്‍ത്തി ഇതിലും വലിയ വെള്ളക്കെട്ട് കണ്ട് പാപ്പന് പേടിച്ചിട്ടില്ലെന്ന മട്ടിലുള്ള കെഎസ്ആര്‍ടിസിയുടെ മാസ് വരവ്. ചുറ്റും കൂടിയ നാട്ടുകാരില്‍ ആരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സാധാരണ റോഡില്‍ എങ്ങനെയാണോ പോകുന്നത് അതേ പോലെ ഒരു കൂസലും ഇല്ലാതെ വന്ന കെഎസ്ആര്‍ടിസിക്ക് വന്‍ കൈയടിയാണ് കിട്ടിയത്.

ഇതൊക്കെ എന്ത്
മറ്റ് വാഹനങ്ങള്‍ വെള്ളക്കെട്ടിനടിയില്‍ പെട്ട് കുടുങ്ങി കിടക്കുന്നതും വീഡിയോയില്‍ കാണാം. ഒരു ലോറി നീങ്ങാനാവാതെ വെള്ളത്തില്‍ പെട്ട് കിടപ്പുണ്ട്. കോഴിക്കോട് വയനാട് റൂട്ടിലാണ് സംഭവം. എന്തായാലും ആനവണ്ടിയുടെ മാസ് എന്‍ട്രിയെ എല്ലാവരും കൈയ്യടിച്ച് സ്വീകരിച്ചിട്ടുണ്ട്.

ജനകീയ ആനവണ്ടി
കോട്ടയം-കുമളി റൂട്ടിലോടുന്ന ബസിനെ നാട്ടുകാര്‍ പ്രണയിച്ചതും പിന്നീട് അത് നാട്ടുകാരുടെ സ്വന്തം 'ചങ്ക് ബസ്' ആയതും ഈ അടുത്താണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. പിന്നാലെയെത്തിയത് അര്‍ധരാത്രിക്ക് ഒറ്റപ്പെട്ട സ്ഥലത്ത് സ്റ്റോപ്പിലിറങ്ങിയ യുവതിക്ക് സഹോദരന് വരുന്നത് വരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാവലിരുന്ന വാര്‍ത്തയായിരുന്നു. ഇതിലോളം എന്ത് ചെയ്യാനാകും കെഎസ്ആര്‍ടിസിയെന്ന നമ്മുടെ സ്വന്തം ആനവണ്ടിക്ക്.
വീഡിയോ
വീഡിയോ വൈറല്‍
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications