കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍പ്പൊക്കത്തില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ മാസ് എന്‍ട്രിയുമായി കെഎസ്ആര്‍ടിസി.. കൈയ്യടിക്കടാ!! വീഡിയോ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വെള്ളപ്പൊക്കത്തില്‍ താരമായി ആനവണ്ടി | Oneindia Malayalam

പലര്‍ക്കും ചങ്ക് മാത്രമല്ല ചങ്കിടിപ്പ് കൂടിയാണ് കെഎസ്ആര്‍ടിസി എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ജനകീയരല്ല കെഎസ്ആര്‍ടിസിയും ജീവനക്കാരും എന്ന് പലരും ആവര്‍ത്തിച്ച് പറ‍ഞ്ഞപ്പോഴും തങ്ങളുടെ ജനകീയ ഇടപെടലുകള്‍ കൊണ്ട് ഇതിനോടകം കൈയ്യടി നേടി കഴിഞ്ഞു കെഎസ്ആര്‍ടിസി.

ഇപ്പോള്‍ ദാ മഴക്കാലത്തും ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. ആള്‍പ്പൊക്കത്തില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ ഒരു കൂസലും ഇല്ലാതെ യാത്രക്കാരുമായി പോകുന്ന കെഎസ്ആര്‍ടിസിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

പൊരിഞ്ഞ മഴയത്ത്

പൊരിഞ്ഞ മഴയത്ത്

സംസ്ഥാനത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ പലയിടങ്ങളും വെള്ളത്തിനടയിലായി. മലയോരപ്രദേശങ്ങളില്‍ ആകട്ടെ ഉരുള്‍പൊട്ടി റോഡ് പോലും ഇല്ലാത്ത അവസ്ഥയാണ്. റോഡുള്ളടങ്ങളില്‍ റോഡിനെ മുഴുവന്‍ മുക്കി ആള്‍പ്പൊക്കത്തില്‍ വെള്ളം കയറിയിട്ടുണ്ട്. വെള്ളം കയറിയ പലയിടങ്ങളിലും വാഹനം നീങ്ങാന്‍ കഴിയാതെ നിന്നപ്പോള്‍ ഒരു മാസ് എന്‍ട്രിയാണ് കെഎസ്ആര്‍ടിസി നടത്തിയത്.

തുഴഞ്ഞ്

തുഴഞ്ഞ്

പകുതിയോളം മുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ബസ് വെള്ളത്തിലൂടെ വളരെ എളുപ്പത്തില്‍ പോകുന്നത്. വെള്ളത്തില്‍ തല ഉയര്‍ത്തി ഇതിലും വലിയ വെള്ളക്കെട്ട് കണ്ട് പാപ്പന്‍ പേടിച്ചിട്ടില്ലെന്ന മട്ടിലുള്ള കെഎസ്ആര്‍ടിസിയുടെ മാസ് വരവ്. ചുറ്റും കൂടിയ നാട്ടുകാരില്‍ ആരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സാധാരണ റോഡില്‍ എങ്ങനെയാണോ പോകുന്നത് അതേ പോലെ ഒരു കൂസലും ഇല്ലാതെ വന്ന കെഎസ്ആര്‍ടിസിക്ക് വന്‍ കൈയടിയാണ് കിട്ടിയത്.

ഇതൊക്കെ എന്ത്

ഇതൊക്കെ എന്ത്

മറ്റ് വാഹനങ്ങള്‍ വെള്ളക്കെട്ടിനടിയില്‍ പെട്ട് കുടുങ്ങി കിടക്കുന്നതും വീഡിയോയില്‍ കാണാം. ഒരു ലോറി നീങ്ങാനാവാതെ വെള്ളത്തില്‍ പെട്ട് കിടപ്പുണ്ട്. കോഴിക്കോട് വയനാട് റൂട്ടിലാണ് സംഭവം. എന്തായാലും ആനവണ്ടിയുടെ മാസ് എന്‍ട്രിയെ എല്ലാവരും കൈയ്യടിച്ച് സ്വീകരിച്ചിട്ടുണ്ട്.

ജനകീയ ആനവണ്ടി

ജനകീയ ആനവണ്ടി

കോട്ടയം-കുമളി റൂട്ടിലോടുന്ന ബസിനെ നാട്ടുകാര്‍ പ്രണയിച്ചതും പിന്നീട് അത് നാട്ടുകാരുടെ സ്വന്തം 'ചങ്ക് ബസ്' ആയതും ഈ അടുത്താണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. പിന്നാലെയെത്തിയത് അര്‍ധരാത്രിക്ക് ഒറ്റപ്പെട്ട സ്ഥലത്ത് സ്റ്റോപ്പിലിറങ്ങിയ യുവതിക്ക് സഹോദരന്‍ വരുന്നത് വരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാവലിരുന്ന വാര്‍ത്തയായിരുന്നു. ഇതിലോളം എന്ത് ചെയ്യാനാകും കെഎസ്ആര്‍ടിസിയെന്ന നമ്മുടെ സ്വന്തം ആനവണ്ടിക്ക്.

വീഡിയോ

വീഡിയോ വൈറല്‍

English summary
ksrtc bus moving in flood vedio gets viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X