കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിക്കും ഇന്‍ഷുറന്‍സ് ഇല്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ പലതിനും ഇന്‍ഷുറന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് ഇല്ലാത്ത ബസ്സുകള്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടതോടെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്.

5860 ബസ്സുകളില്‍ 1813 ബസ്സുകള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലെന്നാണ് റിപ്പോര്‍ട്ട്.ബാക്കി വരുന്ന 4047 ബസ്സുകളാണ് ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത്. ഇന്‍ഷൂര്‍ ചെയ്യാത്ത ബസ്സുകളില്‍ ഭൂരിപക്ഷവും ഓര്‍ഡിനറി ബസ്സുകളാണ്. ഗ്രാമ പ്രദേശങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളാണ് ഇവയില്‍ അധികവും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ബസ്സുകള്‍ പിടിച്ചെടുത്താല്‍ ഗ്രാമീണ മേഖലയിലെ കെഎസ്ആര്‍ടിസി സര്‍വ്വീസിനെ കാര്യമായി ബാധിച്ചേക്കും.

KSRTC

സ്വകാര്യ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ഇല്ലെന്ന കണ്ടെത്തിയാന്‍ വന്‍ പിഴ ചുമത്താറാണ് പതിവ്. മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പക്ഷേ കെഎസ്ആര്‍ടിസി പെടുന്നില്ല എന്നതാണ് സത്യം. സ്വാകാര്യമേഖലയില്‍ ഇന്‍ഷുറന്‍സിന് വേണ്ടി നിര്‍ബന്ധം പിടിക്കുന്ന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ ഇത് പാലിക്കുന്നില്ല.

നിലവിലെ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത കെഎസ്ആര്‍ടിസി ബസ്സുകള്‍ അപകടത്തില്‍ പെട്ടാല്‍ കെഎസ്ആര്‍ടിസി തന്നെയാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഇത് കോര്‍പ്പറേഷന് എല്ലാ വര്‍ഷവും വന്‍ ബാധ്യത വരുത്തുന്നുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് നിലവിലെ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് തുക അടച്ച് ബസ്സുകളെ രക്ഷിക്കാനാവില്ലെന്നാണ് സൂചന. ഏതാണ്ട് ഏഴ് കോടിയോളം രൂപയുണ്ടെങ്കിലേ ഇന്‍ഷുറന്‍സ് തുക അടക്കാനാവൂ.

English summary
Transport Commissioner Rishiraj Singh ordered to seize KSRTC buses with out insurance coverage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X