കള്ളന്‍മാര്‍ക്ക് കെണിയെരുക്കി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കള്ളന്‍മാര്‍ക്ക് കെണിയെരുക്കി കെഎസ്ആര്‍ടിസിയും രംഗത്ത്. കെഎസ്ആര്‍ടിസിയിലെ കള്ളന്‍മാരേ.. നിങ്ങള്‍ ഇനി കരുതിയിരുന്നോളൂ, നിങ്ങള്‍ക്ക് നല്ല പണികിട്ടും. കള്ളന്‍മാരെ പിടിക്കാന്‍ കെഎസ്ആര്‍ടിസി പ്രത്യേക പോലീസിനെ നിയമിക്കുന്നു. കെഎസ്ആര്‍ടിസി ബസുകളിലും ഓഫീസുകളിലും വ്യാപക ക്രമക്കേട് നടക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക പോലീസിനെ ഏര്‍പ്പെടുത്തുന്നത്.
സാമ്പത്തിക ക്രമക്കേടുകള്‍ കൈയോടെ പിടിക്കാനാണ് പ്രത്യേക പൊലീസ് വരുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥനെ തന്നെയാണ് ഇതിനായി നിയമിക്കുക. നിലവിലുള്ള വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമല്ലെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. പ്രത്യേക പോലീസ് വരുന്നതിലൂടെ കോര്‍പ്പറേഷന് ഗുണം ചെയ്യുന്നതാണ്. ഇതുമൂലം ക്രമക്കേടുകള്‍ തടയാനായാല്‍ പ്രതിമാസ വരുമാനത്തില്‍ 15 കോടിയുടെ വര്‍ദ്ധനവുണ്ടാക്കാനാവുമെന്നാണ് വിലയിരുത്തല്‍.

പ്രതിദിന വരുമാനം നിലവില്‍ അഞ്ചരക്കോടിയാണ്. ഇത് ഏഴ് കോടിയിലെത്തിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. ഇതോടെ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്.
യാത്രക്കാര്‍ക്ക് ടിക്കറ്റ് പോലും നല്‍കാതെയാണ് ചില കണ്ടക്ടര്‍മാര്‍ കാശ് വാങ്ങുന്നത്. ഇതുകൂടാതെ ടിക്കറ്റ് മെഷീനില്‍ പ്രോഗ്രാം മാറ്റി കള്ളത്തരം കാട്ടുന്ന വിരുതന്‍മാരും ഉണ്ട്, കള്ള ടിക്കറ്റും നല്‍കുന്നുണ്ട്. ഇത്തരം ക്രമക്കേട് കൈയോടെ പിടികൂടാനാണ് ബന്ധപ്പെട്ടവരുടെ നീക്കം.












Click it and Unblock the Notifications