കെഎസ്ആർടിസി ബസ്സും കാറും കൂടിയിച്ച് അപകടം: നാല് പേർക്ക് പരിക്ക്
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സും കാറും കൂടിയിച്ച് അപകടം. കാർ യാത്രികാരായ നാല് പേർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി ഷിനു മാത്യു ( 45 ), പത്തനാപുരം സ്വദേശികളായ റോസമ്മ ( 62 ) ലിജു സിനും ( 41), പാപ്പച്ചൻ ( 70 ) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് 4. 30 ന് എം സി റോഡിൽ പിരപ്പൻകോടിന് സമീപം പാലവിളയിൽ വെച്ചായിരുന്നു അപകടം.
ആലുവയിൽ നിന്ന് തിരുവനന്തപുരത്ത് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നുയ പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.













Click it and Unblock the Notifications