Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്നംകുളത്ത് 17കാരിയെ കെഎസ്ആര്‍ടിസി ബസ്സില്‍ പീഡിപ്പിക്കാന്‍ ശ്രമം

യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി തെക്കരിക്ക വീട്ടില്‍ സുനില്‍ കുമാര്‍ എന്ന 38 കാരനാണ് പിടിയിലായത്. കുടുംബസമേതം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുകയായിരുന്ന 17 കാരിയാണ് അതിക്രമത്തിന് ഇരയായത്.

കോഴിക്കോട് - തിരുവനന്തപുരം റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസിലാണ് സംഭവം നടന്നത്. ചങ്കുവെട്ടിയില്‍ നിന്നാണ് പെണ്‍കുട്ടിയും ഒപ്പമുള്ളവരും ബസില്‍ കയറിയത്. നടുവട്ടത്തിനും ചങ്ങരംകുളത്തിനും ഇടയില്‍ വെച്ച് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കണ്ടക്ടറായ സുനില്‍ കുമാര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

rape-myth-600

സഹോദരിയുടെ മടിയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കണ്ടക്ടര്‍ അനാവശ്യമായി സ്പര്‍ശിക്കുകയായിരുന്നു. പെണ്‍കുട്ടി ഉറക്കം ഞെട്ടി കരഞ്ഞതോടെയാണ് സഹയാത്രികര്‍ വിവരമറിഞ്ഞത്. ഇതോടെ വീട്ടുകാര്‍ ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. കുന്നംകുളത്ത് ബസ്സിറങ്ങിയ പെണ്‍കുട്ടിയും വീട്ടുകാരും പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു.

തൃശൂര്‍ പോലീസിന്റെ സഹായത്തോടെയാണ് ബസ് തടഞ്ഞുവെച്ച ശേഷം കണ്ടക്ടര്‍ സുനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്. സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്) അറിയിച്ചു. യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ ഇയാളെ ഇതിന് മുമ്പും സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+