• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെഎസ്ആർടിസി വക യാത്രക്കാർക്ക് 'മുട്ടൻ പണി'; ഇനി പൊള്ളിക്കുന്ന രാത്രിയാത്ര, ഫ്ലക്സി നിരക്ക് പരിഗണനയിൽ

  • By Desk

തിരുവനന്തപുരം: സ്കാനിയ ബസ് സർവ്വീസ് തുടങ്ങിയതിനു ശേഷം ദീർഘ ദൂര യാത്രകൾക്ക് മലയാളികൾ കൂടുതലും കെഎസ്ആർടിസിയെയാണ് ആശ്രയിക്കാറ്. സ്വകാര്യ ബസ്സ് സർവ്വീസുകാർ ദിവസേന ടിക്കറ്റ് നിരക്കുകൾ മാറ്റുമ്പോൾ, സ്ഥിരമായ ടിക്കറ്റ് നിരക്ക് നിലവിലുണ്ടെന്നതും യാത്രക്കാർക്ക് ആശ്വാസമായിരുന്നു. എന്നാൽ കെഎസ്ആർടിസി വക മുട്ടൻ പണിയാണ് യാത്രക്കാർക്ക് വരാൻ പോകുന്നത്.

കെഎസ്ആർടിസി രാത്രികാല സർവ്വീസുകൾ മുഴുവൻ തിരക്ക് അനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തുന് 'ഫ്ലക്സി" സംവിധാനത്തിലേക്ക് മാറ്റാൻ നീക്കം നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ സമഗ്രല നവീകരണത്തിനായി ശുപാർശകൾ സമർപ്പിച്ച പ്രൊഫ. സുശീലി‍ഖന്ന റിപ്പോർട്ടിന്റെ മറപിടിച്ചാണ് നടപടി. തിരക്കുള്ള സമയങ്ങളില്‍ 10​ ശതമാനം വരെ നിരക്ക്​ വര്‍ധിപ്പിക്കാമെന്നതാണ്​ പ്രത്യേകത. തിരക്ക്​ കുറവുള്ള ദിവസങ്ങളില്‍ നിരക്കും കുറയും.

ഫ്ലക്സി നിരക്ക്

ഫ്ലക്സി നിരക്ക്

ബംഗളൂരുവിലേക്കടക്കമുള്ള ദീര്‍ഘദൂര സര്‍വിസുകളില്‍ നിലവില്‍ ഫ്ലക്സി നിരക്കാണുള്ളത്. കഴിഞ്ഞ മാസം ഏതാനും അന്തർ സംസ്ഥാന സർവീസുകളിൽ കൂടി പുതിയ നിരക്ക് രീതി ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തിന് ഉള്ളിലെയടക്കം മുഴുവൻ രാത്രി സർവ്വീസിലേക്കും ഫ്ലക്സി നിരക്ക് വ്യാപിക്കാക്കാൻ ആലോചന നടക്കുന്നത്.

കുറയില്ല... വർധന മാത്രം

കുറയില്ല... വർധന മാത്രം

സാധാരണഗതിയിൽ രാത്രി ഒമ്പത് മണിക്കുശേഷം കെഎസ്ആർടിസിയുടെ സൂപ്പർ ക്ലസ് സർവ്വീസുകളെല്ലാം നിറഞ്ഞു കവിഞ്ഞാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിലെ തിരക്കനുസലരിച്ചുള്ള നിരക്ക് മാറ്റം എന്നത് മുഴുവൻ ദിവസങ്ങളിലും വർധന മാത്രമായിരിക്കും. ദേശസാൽകൃത റൂട്ടുകളിൽ കെഎസ്ആർടിസി മാത്രമേയുള്ളൂ എന്നതും നിരക്ക് വർധിക്കാൻ കാരണമാകും.

സുശീൽ ഖന്നയുടെ പ്രഥമ റിപ്പോർട്ട്

സുശീൽ ഖന്നയുടെ പ്രഥമ റിപ്പോർട്ട്

നിലവിൽ കെഎസ്ആർടിസി വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതാണ് ഫ്ലക്സി നിരക്ക് പ്രാവർത്തികമാക്കുന്നതിനുള്ള കാരണമായി പറയുന്നത്. സുശീല്‍ഖന്നയുടെ ​പ്രാഥമിക റിപ്പോര്‍ട്ട്​ ലഭിച്ച ഘട്ടത്തില്‍ ട്രേഡ്​ യൂനിയനുകളുടെ യോഗം വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

രാത്രി യാത്രക്ക് ചിലവേറും

രാത്രി യാത്രക്ക് ചിലവേറും

സ്റ്റേ സര്‍വിസുകളില്‍​നിന്നും സാമൂഹിക പ്രതിബ​ന്ധതയുള്ള സര്‍വിസുകളില്‍​നിന്നും കെഎസ്ആര്‍ടിസി പിന്മാറിയത്​ ഗ്രാമീണ മേഖലയില്‍ യാത്രാ​ക്ലേശം രൂക്ഷമാക്കിയിരുന്നു. ഇതിനു​ പിന്നാലെയാണ് പുതിയ നീക്കം. സംവിധാനം പ്രാബല്യത്തിലായാല്‍ രാത്രി​യാത്രക്ക് ചെലവേറും.

English summary
KSRTC considered flexi rates in night service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more