ജീവനക്കാരെ ആക്ഷേപിച്ചിട്ടില്ല, ആക്ഷേപം കൊണ്ടത് കാട്ടുകള്ളന്മാര്‍ക്ക്: ബിജു പ്രഭാകര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസിയെ നന്നാക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും ആക്ഷേപിച്ചത് കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകള്ളന്മാര്‍ക്കാണെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. പ്രശ്മുണ്ടാക്കാനല്ല, പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ കുറച്ച് പേര്‍ മാത്രമാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും ദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കെഎസ്ആര്‍ടിസി നന്നാക്കാമെന്ന പ്രതീക്ഷയുണ്ട്. താന്‍ സ്‌നേഹിക്കുന്ന സ്ഥാപനമാണിത്. ഉപഭോക്താക്കള്‍ എന്നല്ല, ജീവനക്കാര്‍ക്ക് മുന്‍ഗണന എന്നതാണ് തന്റെ നയം, ശമ്പള പരിഷ്‌കരണം നടക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും ജീവനക്കാര്‍ ജനങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവരുടെ ജീവിത സാഹചര്യങ്ങളെ തുടര്‍ന്നാണ്. ബാങ്ക് ജപ്തി നേരിടുന്ന ഒരു ഡ്രൈവര്‍ എങ്ങനെ മനസമാധാനമായി വണ്ടി ഒടിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
സ്ഥാപനം മുന്നോട്ടുകൊണ്ടു പോകാന്‍ ജീവനക്കാര്‍ സന്തുഷ്ടരായി ഇരിക്കണം. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ജീവനക്കാരെ ഒന്നടങ്കം അക്ഷേപിക്കുമെന്ന് ആര്‍ക്കെങ്കിലും കരുതാനാകുമോ, ഞാന്‍ ആക്ഷേപിച്ചത് ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകല്ലന്മാര്‍ക്കാണെന്നും അവരായിരിക്കാം ആക്ഷേപിച്ചു എന്ന് മാധ്യമങ്ങളില്‍ വിളിച്ച് പറയുന്നതെന്നും ബിജു പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications