കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് വന്‍ വിജയം: പ്രതിദിനം വരുമാനം ഒരു ലക്ഷത്തിന് മുകളില്‍
കെഎസ്ആർടിസിയുടെ പുത്തന്‍ സംരഭമായ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് വന്‍ വിജയത്തിലേക്ക്. ഈ വർഷം ജൂൺ 15നാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം ആരംഭിച്ചത്. ജൂലൈ മാസത്തോടെ കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും ആരംഭിച്ച കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം വളരെ വേഗമാണ് ജനശ്രദ്ധ ആകർഷിച്ചതെന്നും കെഎസ്ആർടിസി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് പൊതുജന വിശ്വാസ്യതയാർജ്ജിച്ച് വൻവിജയത്തിലേക്ക്. 2023 ജൂൺ 15നാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം ആരംഭിച്ചത്. ജൂലൈ മാസത്തോടെ കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും ആരംഭിച്ച കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം വളരെ വേഗമാണ് ജനശ്രദ്ധ ആകർഷിച്ചത്.

കേരളത്തിൽ എവിടെയും സാധനങ്ങൾ കൈമാറാൻ വെറും 16 മണിക്കൂർ എന്ന ആപ്തവാക്യവുമായി ആരംഭിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന്റെ സേവനം പൊതുജനങ്ങളുടെ പൂർണ്ണമായ വിശ്വാസ്യത നേടിയതോടുകൂടി പുതിയ ചരിത്രമാണ് പിറക്കുന്നത്.
* പ്രതിദിന വരുമാനം വെറും 15,000 രൂപയിൽ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തുവാൻ സഹായകമായത് പൊതുജനങ്ങൾ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് അർപ്പിച്ച വിശ്വാസം മാത്രമാണ് .
* കെഎസ്ആർടിസി- യുടെ ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ കളക്ട് ചെയ്യുന്ന സംവിധാനമാണ് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
* ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസിൽ തന്നെയാണ് കൊറിയർ സർവീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിട്ടുള്ളത്. 55 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ് നടത്തിവരുന്നത്.
കെ എസ് ആർ ടി സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിൻ്റെ പ്രത്യേകതകൾ...
* കെ എസ് ആർ ടി സി നേരിട്ട് നടപ്പിലാക്കുന്ന തപാൽ സംവിധാനം.
* കേരളത്തിലെ 55 ഡിപ്പോകളിൽ നിന്നും തപാൽ വിനിമയസംവിധാനം.
* 15 ഡിപ്പോകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറുകൾ.
* 12 മണിക്കൂർ (രാവിലെ 8 മുതൽ രാത്രി 8 വരെ) പ്രവർത്തിക്കുന്ന 40 ഡിപ്പോകൾ.
* കേരളത്തിന് പുറത്ത് 5 ഇടങ്ങളിൽ സേവനം (ബാംഗ്ലൂർ,മൈസൂർ, കോയമ്പത്തൂർ,നാഗർകോവിൽ, തെങ്കാശി).
* കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും ഡെലിവറി.
* നിലവിൽ സർവീസ് നടത്തുന്ന ബസ്സുകൾ വഴിയാണ് കൊറിയർ കൈമാറുന്നത്. ആയതിനാൽ യഥാസമയങ്ങളിൽ കൊറിയറുകൾ എത്തിക്കുവാൻ സാധിക്കും
* കണ്ടക്ടർക്കും ഡ്രൈവർക്കും ഇൻസന്റീവ് നൽകുന്നു.
* എല്ലാ ഡിപ്പോകളിലും 24 മണിക്കൂറും പ്രവർത്തനമാരംഭിക്കുന്ന നടപടി പൂർത്തി കരിക്കുന്നതോടെ
ഡോർ ഡെലിവറിയും നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
* പാഴ്സലുകളുടെ ലഭ്യതയ്ക്കനുസരിച്ച് മറ്റ് കൊറിയർ സേവനദാതാക്കളുമായി സംയോജിത പ്രവർത്തനം ആരംഭിച്ചു വരുന്നു.
* ഡിപ്പോകൾ നിലവിലില്ലാത്ത സ്ഥലങ്ങളിൽ ഫ്രാഞ്ചൈസി അനുവദിച്ചു വരുന്നു
വിശദവിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 9188619368 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - +919497722205
ബന്ധപ്പെടാവുന്നതാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications