ഇങ്ങനെപോയാൽ കലക്കും; സർവ്വകാല റെക്കോർഡ് സ്വന്തമാക്കി കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം..
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോർഡിലേക്ക്. അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച( ഡിസംബർ 23) പ്രതിദിന വരുമാനം 9.055 കോടി രൂപയയാിരുന്നു, ഡിസംബർ 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് ഇന്നലെ മറികടന്നത്.
കെ എസ് ആർ ടി സി മാനേജ്മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് റെക്കോർഡ് വരുമാനം ലഭിച്ചതെന്നും ഇതിന് പിന്നിൽ രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരേയും കൂടാതെ സൂപ്പർവൈസർമാരേയും ഓഫീസർമാരേയും അഭിനന്ദിക്കുന്നതായും
സി എം ഡി ബിജു പ്രഭാകർ പറഞ്ഞു.

ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിംഗും നടത്തി കൂടുതൽ ബസ്സുകൾ നിരത്തിൽ ഇറക്കിയും ഓഫ് റോഡ് നിരക്ക് കുറച്ചും ഓപ്പറേറ്റ് ചെയ്ത ബസ്സുകൾ ഉപയോഗിച്ച് തന്നെ അധിക ട്രിപ്പുകൾഡ ഓപ്പറേറ്റ് ചെയ്തും ശബരിമല സർവ്വീസിന് ബസ്സുകൾ നൽകയിപ്പോൾഡ അതിന് ആനുപാതികമായി സർവ്വീസിന് ബസ്സുകളുടെ ക്രൂവും നൽകാൻ കഴിഞ്ഞതും മുഴുവൻ ജീവനക്കാരും കൂടുതൽ ആത്മാർത്ഥമായി ജോലി ചെയ്തും ആണ് 9.055 കോടി രൂപ വരുമാനം നേടുവാൻ കഴിഞ്ഞതെന്നും പറഞ്ഞു.
10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളത് എന്നാൽ കൂടുതൽ പുതിയ ബസ്സുകൾ എത്തുന്നതിൽ നേരിടുന്ന താലതാമസമാണ് അതിന് തടസ്സമെന്നും ഇതിന് പരിഹാരമായി കൂടുതൽ ബസ്സുകൾ എൻ സി ജി, ജി സി സി വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയാണെന്നും സി എം ഡി അറിയിച്ചു.












Click it and Unblock the Notifications