ഡ്രൈവര്‍ നല്ല 'ഫിറ്റ്', ബസ് പറപറന്നു, ഗതികെട്ടു യാത്രക്കാര്‍, കെഎസ്ആര്‍ടിസിക്ക് സംഭവിച്ചത്!!!
മദ്യപിച്ചു ലക്കുകെട്ട് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. ഇയാളെ സര്‍വീസില്‍ നിന്നു സസ്പെന്‍റെ ചെയ്തു
പെരുവന്താനം: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആലപ്പുഴ ഇരവന്‍കര പ്രണവ്ഭവനില്‍ പ്രദീപിനെയാണ് പോലിസ് പിടികൂടിയത്. ശനിയാഴ്ചയാണ് സംഭവം. ഇടുക്കി കുമളിയില്‍ നിന്നു മാവേലിക്കരയ്ക്കുള്ള കെഎസ്ആര്‍ടിസിയുടെ ഡ്രൈവറായിരുന്നു പ്രദീപ്.

ശനിയാഴ്ച പുലര്‍ച്ചെയാണ് ബസ് കുമളിയില്‍ നിന്നു യാത്ര പുറപ്പെട്ടത്. അശ്രദ്ധമായി അമിതവേഗതയില്‍ പ്രദീപ് വാഹനമോടിക്കുക യായിരുന്നു. യാത്രക്കാര്‍ ഇതിനെ ചോദ്യം ചെയ്തു ബഹളം വച്ചെങ്കിലും ഇതു വകവയ്ക്കാതെ ഇയാള്‍ യാത്ര തുടര്‍ന്നു.

ഗതികെട്ട യാത്രക്കാര്‍ പെരുവന്താനം പോലിസ് സ്‌റ്റേഷനിലേക്കു ഫോണ്‍ ചെയ്ത് സംഭവമറിയിക്കുകയായിരുന്നു. ബസ് സ്‌റ്റേഷനു മുന്നിലെത്തിയപ്പോള്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രദീപിനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞത്. തുടര്‍ന്നു പ്രദീപ് അറസ്റ്റിലാവുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പ്രദീപിനെ കെഎസ്ആര്‍ടിസിയില്‍ നിന്നു സസ്‌പെന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications