ചോരതുപ്പും വരെ പൊതിരെതല്ലി! പാലക്കാട് കെഎസ്ആർടിസി ഡ്രൈവറെ ബസ് തടഞ്ഞുനിർത്തി മർദ്ദിച്ചു...
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ മണ്ണാർക്കാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Recommended Video

പാലക്കാട്: മണ്ണാർക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. കോഴിക്കോട്-പാലക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ അബൂബക്കറിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ മണ്ണാർക്കാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് നിന്നും കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി ടൗൺ ടൂ ടൗൺ ബസ് മണ്ണാർക്കാട് എത്തിയപ്പോഴായിരുന്നു സംഭവം. സൈഡ് നൽകിയില്ലെന്നും, വാഹനത്തിൽ ഉരസിയെന്നും ആരോപിച്ച് കാറിലെത്തിയ സംഘമാണ് ബസ് തടഞ്ഞുനിർത്തിയത്. തുടർന്ന് കാറിൽ നിന്നിറങ്ങിയ യുവാവ് ബസിനുള്ളിൽ വലിഞ്ഞുകയറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. ഡ്രൈവറായ അബൂബക്കർ സീറ്റിൽ തന്നെ ഇരുന്നെങ്കിലും യുവാവ് കൈകൊണ്ട് പൊതിരെതല്ലി. മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ അബൂബക്കർ ചോരതുപ്പുകയും ചെയ്തു. ഇതോടെയാണ് യുവാവ് അക്രമം അവസാനിപ്പിച്ചത്.

വിവാഹ സംഘം സഞ്ചരിച്ച കാറിലുണ്ടായിരുന്നവരാണ് ബസ് ഡ്രൈവറെ മർദ്ദിച്ചതെന്ന് കണ്ടക്ടറും ദൃക്സാക്ഷികളും പറഞ്ഞു. ഇവരുടെ വാഹനത്തെ ബസ് ഓവർടേക്ക് ചെയ്തതാണത്രേ യുവാക്കളെ പ്രകോപിപ്പിച്ചത്. ഇതിനിടെ ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിച്ചു. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി മണ്ണാർക്കാട് പോലീസ് അറിയിച്ചു. ബസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് കെഎസ്ആർടിസി എംഡി എ ഹേമചന്ദ്രൻ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications