Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഒയ്‌ക്ക്‌ മുന്നിൽ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ച കെഎസ്ആർടിസി ഡ്രൈവര്‍ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: എടിഒയ്ക്ക് മുന്നിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലരാമുപുരം തലയൽ പാറക്കുഴി കുഴിപേരകത്ത്‌ വിളാകത്ത്‌ വീട്ടിൽ രാജശേഖരൻനായരാണ്‌ (52)വിഷം കഴിച്ച്‌ ആത്‌മഹത്യയ്ക്ക്‌ ശ്രമിച്ചത്‌. ബുധനാഴ്‌ച രാവിലെ 11ഓടെ നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. രാജശേഖരൻ ഇപ്പോൾ ഐസിയുവിലാണുള്ളത്.

കഴിഞ്ഞ 7 ന്‌ ട്രാൻസ്‌പോർട്ട് വിജിലൻസ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോൾ ഡ്യൂട്ടിയിൽ കയറാതിരുന്ന രാജശേഖരൻനായരെ സ്‌ക്വാഡ്‌ പിടികൂടുകയും ഡ്യൂട്ടിയിൽ നിന്ന്‌ മാറ്റി നിറുത്തുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്‌ച വീണ്ടും ഡ്യൂട്ടിക്കെത്തിയ രാജശേഖരൻ നായരെ ഡ്യൂട്ടി ചെയ്യാൻ എ.ടി.ഒ അനുവദിച്ചില്ല. പിറ്റേന്ന് വിഷമടങ്ങിയ കുപ്പിയുമായി എ.ടി.ഒയ്ക്ക്‌ മുന്നിലെത്തിയ രാജശേഖരൻനായർ വിഷം കഴിക്കുകയായിരുന്നു.

 suicide

ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന്‌ മെഡിക്കൽ കോളേജിലേക്കും മാറ്റി. നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുറിയിൽ എത്തിയ ഡ്രൈവർ രാജശേഖരൻ വിഷം കഴിക്കുകയായിരുന്നുവെന്ന് നെയ്യാറ്റിൻകര എ.ടി.ഒ സജീവ് പറഞ്ഞു. കഴിഞ്ഞ 7ന് തിരുവനന്തപുരം ചീഫ് ഓഫീസിൽ നിന്നും വന്ന വിജിലൻസ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരാണ് രാജശേഖരനെതിരെ നടപടിയെടുത്തതെന്നും സജീവ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മകൻ ഉണ്ണിക്കൃഷ്‌ണൻ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+