Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് ഓടിക്കുമ്പോൾ മൊബൈലും നന്നാക്കും! കെഎസ്ആർടിസി ഡ്രൈവറുടെ കൈവിട്ട കളി... വീഡിയോ...

കെഎസ്ആർടിസി ഡ്രൈവറുടെ കൈവിട്ട കളിയാണ് ഇപ്പോൾ യൂട്യൂബിലും ഫേസ്ബുക്കിലും വൈറലായിരിക്കുന്നത്.

കോട്ടയം: ഓരോ ദിവസവും നിരവധി പേർക്കാണ് റോഡപകടങ്ങളിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുന്നത്. മിക്കവരുടെയും അശ്രദ്ധയും അമിതവേഗവും തന്നെയാണ് ഈ അപകടങ്ങളുടെയെല്ലാം പ്രധാനകാരണം. റോഡപകടങ്ങളുടെ കണക്കെടുത്താൽ കേരളത്തിലെയും സ്ഥിതിയും വ്യത്യസ്തമല്ല.

വലിയ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും തന്നെയാണ് അപകടത്തിൽപ്പെടുന്നതിൽ ഭൂരിഭാഗവും. ഇതിൽതന്നെ അമിതവേഗത്തിലോടുന്ന ബസുകളാണ് കൂടുതൽ അപകടകാരികൾ. സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഇക്കാര്യത്തിൽ ഒരുപോലെ തന്നെ.

ഇതെല്ലാം പറഞ്ഞുവന്നത് മറ്റൊന്നിനുമല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോയാണ് അതിനുകാരണം. നമ്മുടെ കേരളത്തിലെ ഒരു കെഎസ്ആർടിസി ഡ്രൈവറുടെ കൈവിട്ട കളിയാണ് ഇപ്പോൾ യൂട്യൂബിലും ഫേസ്ബുക്കിലും വൈറലായിരിക്കുന്നത്.

ksrtcdriver

ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ നന്നാക്കുന്ന ഡ്രൈവറുടെ വീഡിയോ യാത്രക്കാരിൽ ആരോ പകർത്തിയതാണ്. കോട്ടയം-കുമളി റൂട്ടിൽ സർവ്വീസ് നടത്തുന്ന KL-15-7780 എന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. ബസ് റോഡിലൂടെ കുതിച്ചുപായുന്നതിനിടെ ഡ്രൈവറുടെ രണ്ടു കൈകളും മൊബൈൽ ഫോണിലാണ്. അതും മൊബൈൽ ഫോണിൽ സംസാരിക്കുകയല്ല, ഫോൺ റിപ്പയർ ചെയ്യുന്നതായാണ് വീഡിയോയിൽ കാണുന്നത്.

എന്തായാലും ആ ബസിലെ യാത്രക്കാരുടെ ഭാഗ്യമെന്ന് വേണം പറയാൻ. അല്ലെങ്കിൽ ഈ കൈവിട്ട കളി ഒരു വലിയ അപകടത്തിലേക്ക് നയിച്ചേനെ. യാത്രക്കാരുടെ ജീവൻ വച്ച് അലക്ഷ്യമായി വണ്ടിയോടിച്ച ഡ്രൈവർക്കെതിരെ നടപടി വേണമെന്ന് ഇതിനോടകം ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+