കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ഓടിക്കുമ്പോൾ മൊബൈലും നന്നാക്കും! കെഎസ്ആർടിസി ഡ്രൈവറുടെ കൈവിട്ട കളി... വീഡിയോ...

കെഎസ്ആർടിസി ഡ്രൈവറുടെ കൈവിട്ട കളിയാണ് ഇപ്പോൾ യൂട്യൂബിലും ഫേസ്ബുക്കിലും വൈറലായിരിക്കുന്നത്.

Google Oneindia Malayalam News

കോട്ടയം: ഓരോ ദിവസവും നിരവധി പേർക്കാണ് റോഡപകടങ്ങളിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുന്നത്. മിക്കവരുടെയും അശ്രദ്ധയും അമിതവേഗവും തന്നെയാണ് ഈ അപകടങ്ങളുടെയെല്ലാം പ്രധാനകാരണം. റോഡപകടങ്ങളുടെ കണക്കെടുത്താൽ കേരളത്തിലെയും സ്ഥിതിയും വ്യത്യസ്തമല്ല.

വലിയ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും തന്നെയാണ് അപകടത്തിൽപ്പെടുന്നതിൽ ഭൂരിഭാഗവും. ഇതിൽതന്നെ അമിതവേഗത്തിലോടുന്ന ബസുകളാണ് കൂടുതൽ അപകടകാരികൾ. സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഇക്കാര്യത്തിൽ ഒരുപോലെ തന്നെ.

സ്വകാര്യ ബസ്സ് സമരത്തിൽ കോളടിച്ചത് ആനവണ്ടിക്ക്.. ഖജനാവിലേക്ക് കോടികളുടെ ഒഴുക്ക്സ്വകാര്യ ബസ്സ് സമരത്തിൽ കോളടിച്ചത് ആനവണ്ടിക്ക്.. ഖജനാവിലേക്ക് കോടികളുടെ ഒഴുക്ക്

ഇതെല്ലാം പറഞ്ഞുവന്നത് മറ്റൊന്നിനുമല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോയാണ് അതിനുകാരണം. നമ്മുടെ കേരളത്തിലെ ഒരു കെഎസ്ആർടിസി ഡ്രൈവറുടെ കൈവിട്ട കളിയാണ് ഇപ്പോൾ യൂട്യൂബിലും ഫേസ്ബുക്കിലും വൈറലായിരിക്കുന്നത്.

ksrtcdriver

ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ നന്നാക്കുന്ന ഡ്രൈവറുടെ വീഡിയോ യാത്രക്കാരിൽ ആരോ പകർത്തിയതാണ്. കോട്ടയം-കുമളി റൂട്ടിൽ സർവ്വീസ് നടത്തുന്ന KL-15-7780 എന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. ബസ് റോഡിലൂടെ കുതിച്ചുപായുന്നതിനിടെ ഡ്രൈവറുടെ രണ്ടു കൈകളും മൊബൈൽ ഫോണിലാണ്. അതും മൊബൈൽ ഫോണിൽ സംസാരിക്കുകയല്ല, ഫോൺ റിപ്പയർ ചെയ്യുന്നതായാണ് വീഡിയോയിൽ കാണുന്നത്.

എന്തായാലും ആ ബസിലെ യാത്രക്കാരുടെ ഭാഗ്യമെന്ന് വേണം പറയാൻ. അല്ലെങ്കിൽ ഈ കൈവിട്ട കളി ഒരു വലിയ അപകടത്തിലേക്ക് നയിച്ചേനെ. യാത്രക്കാരുടെ ജീവൻ വച്ച് അലക്ഷ്യമായി വണ്ടിയോടിച്ച ഡ്രൈവർക്കെതിരെ നടപടി വേണമെന്ന് ഇതിനോടകം ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!

കോട്ടയത്തെ ദമ്പതികളുടെ തിരോധാനം ക്ലൈമാക്സിലേക്ക്? ഹബീബയെ അജ്മീറിൽ കണ്ടതായി ഹോട്ടലുടമ! കോട്ടയത്തെ ദമ്പതികളുടെ തിരോധാനം ക്ലൈമാക്സിലേക്ക്? ഹബീബയെ അജ്മീറിൽ കണ്ടതായി ഹോട്ടലുടമ!

English summary
ksrtc driver repairing mobile phone while driving the bus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X