ജീവിക്കാന്‍ വേറെ മാര്‍ഗില്ല; യദു ഇപ്പോള്‍ സ്വിഗ്ഗി ഡെലിവറി ബോയ്; നിയമപോരാട്ടം തുടരും
തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ പ്രശസ്തനായ വ്യക്തിയാണ് കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന യദു. മുന്‍ മേയറും യദുവും തമ്മിലുള്ള തര്‍ക്കം കേരളത്തില്‍ വലിയ രാഷ്ട്രീയ-സാമൂഹിക തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2024 ഏപ്രിലില്‍ തിരുവനന്തപുരം നഗരത്തില്‍ വച്ച് അന്നത്തെ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും സഞ്ചരിച്ചിരുന്ന കാര്‍ നടുറോഡില്‍ കെഎസ്ആര്‍ടിസി ബസിന് കുറുകെ നിര്‍ത്തി ഡ്രൈവര്‍ യദുവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതാണ് പിന്നീട് ദിവസങ്ങളോളം നീണ്ട വിവാദത്തിന് കാരണമായത്.
കാറില്‍ ബസ് തട്ടിയെന്ന് പറഞ്ഞായിരുന്നു തര്‍ക്കം ആരംഭിച്ചത്. മേയറെ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് പൊലീസ് കേസ് എടുത്തതോടെ കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ ജോലി യദുവിന് നഷ്ടമാവുകയും ചെയ്തിരുന്നു. യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് മേയര്‍ക്കും സച്ചിന്‍ ദേവിനും എതിരെ കേസെടുത്തത്.

അതേസമയം, പൊലീസിന്റെ കുറ്റപത്രത്തില്‍ മുന്‍ മേയറുടെ സഹോദരന്‍ അരവിന്ദനെ മാത്രമാണ് നിലവില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ആര്യ രാജേന്ദ്രനെയും സച്ചിന്‍ ദേവിനെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ആര്യ രാജേന്ദ്രനും കുടുംബത്തിനും എതിരെ അശ്ലീല ആംഗ്യം കാണിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് യദുവിന്റെ തീരുമാനം. മേയറും സംഘവും തന്നെ അധിക്ഷേപിച്ചെന്നാണ് യദു ആരോപിക്കുന്നത്.
ഇപ്പോഴിതാ, ജീവിക്കാനുള്ള മാര്‍ഗത്തിനായി ഡെലിവറി ബോയിയുടെ വേഷം അണിഞ്ഞിരിക്കുകയാണ് യദു. സ്വിഗ്ഗിയുടെ ഡെലിവറി ബോയ് ആണ് യദു ഇപ്പോള്‍. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് ഡെലിവറി ജോലിക്ക് ഇറങ്ങിയതെന്ന് യദു പറയുന്നു. ജീവിക്കാനും മക്കളെ നോക്കാനുമാണ് ജോലി ചെയ്യുന്നത്. നല്ല ഓര്‍ഡറുകള്‍ കിട്ടുന്നതിനാല്‍ ജീവിതം ഇപ്പോള്‍ നന്നായി മുന്നോട്ടു പോകുന്നു എന്നാണ് യദു പറയുന്നത്. മേയര്‍ ആര്യ രാജേന്ദ്രന്റെ വീടിനടുത്ത് വരെ ഓര്‍ഡര്‍ കിട്ടിയതായും യദു വെളിപ്പെടുത്തുന്നു.












Click it and Unblock the Notifications