ഇലക്ട്രിക് ബസ് വിവാദം: മന്ത്രി ഗണേഷ് കുമാറിന്റെ വാദത്തെ പിന്തുണച്ച് കോൺഗ്രസ് തൊഴിലാളി സംഘടന
തിരുവനന്തപുരം: ഇലക്ട്രിക് ബസ് നഷ്ടമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ വാദത്തെ പിന്തുണച്ച് കെ എസ് ആർ ടി സിയിലെ കോൺഗ്രസ് തൊഴിലാളി സംഘടന ടി ഡി എഫ് രംഗത്ത്. ഇലക്ട്രിക് ബസ് ലാഭകരമെന്ന വാദം തെറ്റാണ് ഒരു ഇലക്ട്രിക് ബസിന്റെ വില 94 ലക്ഷംമ വരും. 15 വർഷം കൊണ്ട് പണം തിരിച്ച് അടയ്ക്കുമ്പോൾ ഒരു ബസിന് 1. 34 കോടി രൂപ ആകും,
ബാറ്ററി മാറാൻ മാത്രം 15 വർഷത്തനിടെ 95 ലക്ഷം രൂ ചെലവ് ഉണ്ടെന്നും മാനേജ്മെന്റ് കണക്ക് അനുസരിച്ച് ഒരു ബസിന്റെ ഒരു ദിവസത്തെ വരവ് 6026 രൂപയാണ്. ചെലവ് 4753 രൂപയാണ്. ചെലവിൽ ബസ്സിന്റെ തിരിച്ചടവും ബാറ്ററി മാറ്റുന്നതും ഉൾപ്പെടുത്തിയിട്ടില്ലെന്നും ടി ഡി എഫ് പ്രസിഡന്റ് എം വിൻസന്റ് എം എൽ എ പറഞ്ഞു.

ഈ ചെലുകൾ കെ എസ് ആർ ടി സി ആണ് വഹിക്കുന്നതെന്നും ലാഭം പോകുന്നത് സ്വിഫ്റ്റ് കമ്പനിക്കാണെന്നും ഇലക്ട്രോണിക് ബസിന്റെ പർച്ചേഴ്സ് ഓർഡർ പുറത്തുവിട്ടിട്ടില്ലെന്നും ഓർഡർ വിവരങ്ങളും പുറത്തുവിടണമെന്നും ഇത് മറച്ചുവെച്ചിരിക്കുന്നത് ദുരൂഹമാണെന്നും എം എൽ എ പറഞ്ഞു.
ഇലക്ട്രിക് ബസുകളുടെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് കെ എസ് ആർ ടി സി ഗതാഗത മന്ത്രി ഗണേഷ് കുമാറിന് സമർപ്പിച്ചിരുന്നു. കഴിഞ്ഞ 9 മാസത്തിനിടെ 2. 89 കോടി രൂപ ഇ ബസ്സിന് ലാഭം കിട്ടിയെന്നാണ് കണക്ക്. അതേ സമയം റിപ്പോർട്ട് മാധ്യമങ്ങൾക്ക് കിട്ടിയതിൽ അദ്ദേഹം ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നു. വാർഷിക കണക്ക് ചോർന്നതിൽ അദ്ദേഹം വിശദീകരണം തേടിയിരുന്നു.
വാങ്ങിയ വിലയും കിട്ടുന്ന കളക്ഷനും തട്ടിച്ചുനോക്കുമ്പോൾ ഇലക്ട്രിക് ബസ്സുകൾ ലാഭകരമല്ലെന്നാണ് മന്ത്രി പറയുന്നത്. ഈ വ നിലയിൽ തുടരേണ്ടതില്ലെന്നും മന്ത്രി അഭിപ്രായം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൃത്യമായ കണക്കുകൾ നൽകാൻ കെ എസ് ആർ ടി സി സി എം ഡിക്ക് മന്ത്രി നിർദ്ദേശം നൽകിയത്. ബിജു പ്രഭാകർ വിദേശത്ത് ആയിരുന്നത് കൊണ്ട് ജോയിന്റ് എം ഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.












Click it and Unblock the Notifications