അനാശാസ്യം: കെഎസ്ആര്‍ടിസി ജീവനക്കാരെ സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം കെട്ടിയിട്ട് മര്‍ദ്ദിച്ചു
കാസര്‍ക്കോട് : അനാശാസ്യം ആരോപിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കാസര്‍ക്കോട് ബദിയടുക്കലിലാണ് സദാചാര ഗുണ്ടായിസത്തിനിരയായത്. ഒരു സംഘം ആളുകള്‍ ഇവരെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തു വന്നത്. കാസര്‍ക്കോട് ഡിപ്പോയിലെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അടുത്തുള്ള വീട്ടില്‍ അനാശാസത്തിനെത്തി എന്നാരോപിച്ചായിരുന്നു സ്ത്രീകള്‍ അടക്കമുള്ളവര്‍ ഇവരെ മര്‍ദ്ദിച്ചത്.

ചൂലും വടിയും ഉപയോഗിച്ച് ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. മോശമായി പെരുമാറി എന്നാരോപിച്ച് കെ എസ് അര്‍ ടി സി കാസര്‍ക്കോട് ഡിപ്പോയിലും പോലിസ് സ്‌റ്റേഷനിലും രണ്ട് സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യൂണിയന്‍ ഇടപ്പെട്ട് പരാതി പിന്‍വലിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ നേടി. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു പരാതിപോലും പോലിസ് സ്‌റ്റേഷനില്‍ എത്തിയിട്ടില്ല.












Click it and Unblock the Notifications