കെഎസ്ആര്‍ടിസി സമരത്തിനെതിരെ ഡയസ്‌നോണ്‍
തിരുവനന്തപുരം: പൊതുഗതാഗതം അവതാളത്തിലാക്കി കെ എസ് ആര്‍ ടി സി തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ സംഘനടനകളും 24 മണിക്കൂര്‍ പണിമുക്കില്‍ പങ്കെടുക്കുന്നുണ്ട്. അതേ സമയം സമരത്തെ നേരിടാല്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.
കെ എസ് ആര്‍ ടി സി തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച സമരം നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അവധി അപേക്ഷിച്ച എല്ലാ ജീവനക്കാരുടെയും അവധി റദ്ദാക്കാന്‍ സര്‍ക്കാര്‍ കോര്‍പറേഷന് നിര്‍ദ്ദേശം നല്‍കി. ജോലിയ്ക്ക് വരാത്ത എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമുണ്ട്. ബസുകള്‍ കേടുവരുത്തിയാല്‍ ജാമ്യമില്ലാ വുപ്പുപ്രകാരം കേസെടുക്കും.

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിയ്ക്കുക, പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുക, കെ എസ് ആര്‍ ടി സി രക്ഷാ പാക്കേജിലെ തൊഴിലാളി വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ബുധനാഴ്ച സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, ബി എം എസ് എന്നീ സംഘടനയില്‍പ്പെട്ട മുഴുവന്‍ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതോടെ കെ എസ് ആര്‍ ടി സിയുടേതായ ഒരു ബസ് പോലും ശനിയാഴ്ച നിരത്തിലിറങ്ങില്ല. സമരത്തിന്റെ ഭാഗമായി സ്വകാര്യ ബസുകളെയും തടയുമെന്ന് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 99 ശതമാനം കെ എസ് ആര്‍ ടി സിയെ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയിലും ദേശസാല്‍കൃത ദീര്‍ഘദൂര റൂട്ടുകളിലുമാണ് സമരം ഏറെ ബാധിക്കുന്നത്.












Click it and Unblock the Notifications