കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാർ പറയുന്നിടത്ത് കെഎസ്ആർടിസി നിർത്തും; കേരളത്തിൽ പുതിയ ഉത്തരവ്

യാത്രക്കാർ പറയുന്നിടത്ത് കെഎസ്ആർടിസി നിർത്തും; കേരളത്തിൽ പുതിയ ഉത്തരവ്

Google Oneindia Malayalam News

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യാത്രക്കാരെ പരിഗണിച്ച് പുതിയ ഉത്തരവ് ഇറക്കി. രാത്രി കാല സമയത്ത് യാത്രക്കാർ പറയുന്ന സ്ഥലത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തണം. കൃത്യമായ ബസ്റ്റോപ്പിലല്ല ബസുകൾ നിർത്തുക പകരം രാത്രിയിൽ യാത്രക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് ബസ് നിർത്തണം.

ഇതു സംബന്ധിക്കുന്ന ഉത്തരവ് കെ എസ് ആർ ടി സി എം.ഡി പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, മിന്നൽ സർവീസുകൾക്ക് ഉത്തരവ് ബാധകം ആയിരിക്കില്ല. രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസ്സുകൾ നിർത്തേണ്ടത്.

ഈ സമയ ക്രമവും ഉത്തരവിൽ കൃത്യമായി നിർദേശിക്കുന്നുണ്ട്. സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ആവശ്യങ്ങൾക്ക് പ്രധാന പരിഗണന നൽകണം എന്ന് അധികൃതർ കെ എസ് ആർ ടി സി ജീവനക്കാർക്ക് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.

bus

അതേ സമയം, കൊവിഡ് വ്യാപനം കണക്കിലെടുത്ത് കെ എസ് ആർ ടി സി സർവീസുകളും ആശങ്കയിലാണ് എന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്. കൂടുതൽ ജീവനക്കാർക്ക് കൊവിഡ് രോഗ ബാധ സ്ഥിരീകരിക്കുന്നത് സർവീസുകളെ ബാധിക്കും എന്നതായിരുന്നു വിവരം. തിരുവനന്തപുരം ഡിപ്പോയും കോഴിക്കോട് ഡിപ്പോയിൽ കെ എസ് ആർ ടി സി ജീവനക്കാർക്ക് രോഗബാധ രൂക്ഷമായിരുന്നു. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ മാത്രം 25 കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇക്കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എന്നാൽ , എറണാകുളം ജില്ലയിലെ കെ എസ് ആർ ടി സി ഡിപ്പോയിൽ 15 ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് ജീവനക്കാർക്ക് ജോലിക്ക് എത്താൻ സാധിക്കുന്നില്ല. ഈ അവസ്ഥ സർവീസുകളുടെ എണ്ണം കുറയ്ക്കുമോ എന്നും യാത്രക്കാർ ആശങ്കപ്പെട്ടിരുന്നു. മണ്ഡല - മകരവിളക്ക് കാലത്ത് കെ എസ് ആർ ടി സി ജീവനക്കാർ സർവീസ് നടത്തിയിരുന്നു.

എന്നാൽ , ശബരിമല ഡ്യൂട്ടിക്ക് പോയവരിൽ മിക്ക ജീവനക്കാർക്കും കൊവിഡ് രോഗ ബാധ സ്ഥിരീകരിക്കുകയായിരുന്നു. കോവിഡിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ 399 ബസ്സുകൾ ജീവനക്കാർ ഇല്ലാതെ സർവീസുകൾ നിർത്തി വയ്ക്കേണ്ടുന്ന സാഹചര്യം ഉണ്ടായി.

എന്നാൽ , കെ എസ് ആർ ടി സി യിൽ പ്രതിസന്ധി ഇല്ലെന്ന് മന്ത്രി രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർവ്വീസുകൾ വെട്ടിച്ചുരുക്കി എന്ന വാർത്ത വസ്തുതാ വിരുദ്ധമാണ് എന്നും കെ എസ് ആർ ടി സിയിൽ നിന്ന് ജനങ്ങളെ ഭീതി ഉണ്ടാക്കി അകറ്റാൻ ഒരു വിഭാഗം ജീവനക്കാർ വ്യാജ പ്രചരണം നടത്തുകയാണെന്നുമാണ് മന്ത്രി പ്രതികരിച്ചത്.

എന്നാൽ, സർവീസുകൾ റദ്ദാക്കിക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേ , സമയം രണ്ട് ദിവസങ്ങൾക്ക് മുൻപ് 3437 സർവീസുകൾ സംസ്ഥാനത്തുടനീളം നടത്തിയെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. ഇതിൽ 650 ജീവനക്കാർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത് എന്നു മന്ത്രി വെളിപ്പെടുത്തിയിരുന്നു.

കേരളത്തിൽ കൊവിഡ് കുതിക്കുന്നു; അവലോകന യോഗം ഇന്ന്; നിയന്ത്രണം കടുപ്പിക്കാൻ സർക്കാർകേരളത്തിൽ കൊവിഡ് കുതിക്കുന്നു; അവലോകന യോഗം ഇന്ന്; നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ

Recommended Video

cmsvideo
Covid spread; colleges in Kerala to shut down?

അതേ സമയം, കൊവിഡ് ഭീഷണി വ്യാപമായി സംസ്ഥാനത്ത് തുടരുകയാണ്. കൊവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം ചേരും. യോഗത്തിൽ കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകും. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് അവലോകന യോഗം ചേരുന്നത്. മുഖ്യമന്ത്രി ചികിത്സയിൽ ഇരിക്കുന്ന സാഹചര്യത്തിൽ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിക്കാനുള്ള തീരുമാനങ്ങൾ അടക്കം ഇന്നത്തെ യോഗത്തിൽ ഉണ്ടാകും.

English summary
KSRTC employees instructed to stop the buses at place, mentioned by the passengers at night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X