കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; മിന്നൽ സമരം പിൻവലിച്ചു

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
പണിമുടക്ക് പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി യൂണിയനുകള്‍ | Oneindia Malayalam

തിരുവനന്തപുരം: റിസർവേഷൻ കൗണ്ടറുകൾ കുടുബശ്രീയെ എൽപ്പിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ മരവിപ്പിച്ചു. ഇതോടെ കെഎസ് ആർടിസി ജീവനക്കാർ നടത്തിവന്ന മിന്നൽ സമരം പിൻവലിച്ചു. മന്ത്രിമാരാ എകെ ശശീന്ദ്രൻ, ടിപി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

തിരുവനന്തപുരത്ത് റിസർവേഷൻ കൗണ്ടറിൽ പരിശീലനത്തിനെത്തിയ കുടുംബശ്രീപ്രവർത്തകരെ അകത്തേയ്ക്ക് കടത്തിവിടാതെ വാതിക്കൽ സമരമിരുന്ന ജീവനക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മിന്നൽ പണിമുടക്ക് നടത്തിയത്.

ksrtc


കോഴിക്കോട്, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിൽ ബസുകൾ സ്റ്റാൻഡിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. കോഴിക്കോട് ഡിപ്പോയിൽ ജീവനക്കാർ ഉപരോധസമരം നടത്തി. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിനെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

മിന്നൽ സമരത്തെ തുടർന്ന് ബസുകൾ സർവീസുകൾ നിർത്തിയതോടെ ജനങ്ങൾ വലഞ്ഞു. കെഎസ്ആർടിസി ബസുകൾ റോഡിൽ നിർത്തിയിട്ട് ഡ്രൈവർമാർ ഇറങ്ങിപ്പോയ സ്ഥിതി വരെയുണ്ടായി.

സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്ക് പിന്നിൽ ആരാണെന്നറിയാം; പ്രതികരണവുമായി രമ്യാ നമ്പീശൻസോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്ക് പിന്നിൽ ആരാണെന്നറിയാം; പ്രതികരണവുമായി രമ്യാ നമ്പീശൻ

സിദ്ധിഖിനെ തള്ളി ഷമ്മി തിലകന്‍!! തന്നെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിസിദ്ധിഖിനെ തള്ളി ഷമ്മി തിലകന്‍!! തന്നെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കി

English summary
ksrtc employees strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X