കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാൻ നടക്കുന്നവര്‍ ഇതൊന്ന് വായിക്കണം', ദൃക്സാക്ഷി കുറിപ്പ്

Google Oneindia Malayalam News

ഇടുക്കി: റോങ്ങ് സൈഡിലൂടെ എത്തിയ കെഎസ്ആര്‍ടിസി ബസിനെ തന്‍റെ സ്കൂട്ടര്‍ നടുറോഡിലിട്ട് തടഞ്ഞ യുവതി എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വലിയ ഹിറ്റായിരുന്നു. യുവതി ഏത് നിലയിലും നടുറോഡില്‍ നിന്ന് സ്കൂട്ടര്‍ മാറ്റാതെ നിന്നതോടെ ഡ്രൈവര്‍ ബസ് മറുഭാഗത്തേക്ക് എടുക്കുന്നതായാണ് വീഡിയോയില്‍ ഉള്ളത്. നിരവധി പേര്‍ യുവതിയുടെ ധൈര്യത്തെ വാഴ്ത്തികൊണ്ട് വീഡിയോ പങ്കുവെച്ചു. ചിലരാകട്ടെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പച്ചയ്ക്ക് നിറുത്തി പൊരിക്കുന്ന കമന്‍റുകളായിരുന്നു സോഷ്യല്‍ മീഡിയ നിറയെ.

നാട്ടാരേ, ഹീറോയിസമല്ല, റിലേ പോയതാണ്... ബസ് തടഞ്ഞ സംഭവത്തിലെ ട്വിസ്റ്റ്നാട്ടാരേ, ഹീറോയിസമല്ല, റിലേ പോയതാണ്... ബസ് തടഞ്ഞ സംഭവത്തിലെ ട്വിസ്റ്റ്

ഇപ്പോഴിതാ സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെതിയിരിക്കുകയാണ് ഒരു ദൃക്സാക്ഷി. ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാൻ നടക്കുന്നവര്‍ ഇതൊന്ന് വായിക്കണം എന്നെഴുതിയ കുറിപ്പ് കുമളി കെഎസ്ആര്‍ടിസിയാണ് തങ്ങളുടെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നിങ്ങള്‍ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. പോസ്റ്റ് വായിക്കാം

 കണ്ടത് അവസാന ഭാഗം മാത്രം

കണ്ടത് അവസാന ഭാഗം മാത്രം

ഇടുക്കി: കഴിഞ്ഞ ദിവസം പെരുമ്പാവൂർ KSRTC സ്റ്റാന്റിനു സമീപം ഒരു യുവതി KSRTC ബസിനു വട്ടം വെച്ചോണ്ടിരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ആരെങ്കിലും തിരക്കിയോ ?
ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാൻ നടക്കുന്ന മഹത് വ്യക്തികൾ (സോഷ്യൽ മീഡിയയിലെ കോമാളികൾ) ഇതൊന്ന് വായിക്കണം. നിങ്ങൾ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം.

 എന്‍റെ കാഴ്ചപ്പാടില്‍ നായകന്‍

എന്‍റെ കാഴ്ചപ്പാടില്‍ നായകന്‍

സംഭവം നടന്നത് പെരുമ്പാവൂർ - വട്ടക്കാട്ടുപടി (old Muvattupuzha) റോഡിൽ ആണ്. KSRTC ഓട്ടോ സ്റ്റാന്റിനു പുറകിൽ ഉള്ള മുസ്ലീം പള്ളിയുടെ മുന്നിൽ സ്കൂൾ കുട്ടികളെ ഇറക്കുന്നതിനായി ഒരു സ്കൂൾ ബസ് നിറുത്തിയിരുന്നു. സ്കൂൾ ബസിനു പുറകിൽ കഥയിലെ വില്ലനായ (എന്റെ കാഴ്ചപ്പാടിൽ നായകനായ) KSRTC ബസ് വന്നു നിന്നു.

 അഭ്യാസ പ്രകടനം

അഭ്യാസ പ്രകടനം

ചെറിയ കുട്ടികൾ ഇറങ്ങാൻ സമയം കൂടുതൽ എടുക്കും എന്നതുകൊണ്ട് സ്കൂൾ ബസ് ഡ്രൈവർ സിഗ്നൽ കൊടുത്തതു കൊണ്ടാണ് KSRTC ബസ് സ്കൂൾ ബസിനെ ഓവർ ടേക്ക് ചെയ്യാനായി വന്നത്. പകുതിക്ക് മുകളിൽ സ്കൂൾ ബസിനെ മറി കടന്ന KSRTC ബസിന്റെ മുന്നിലാണ് ഈ അഭ്യാസപ്രകടനം. ഇതിനിടയിൽ സ്കൂൾ ബസ് ഇടതു വശത്തുകൂടെ കടന്നുപോവുകയും ചെയ്തു.

 ചീപ്പ് കോംപ്ലക്സ്

ചീപ്പ് കോംപ്ലക്സ്

ഒരിക്കലും ആ KSRTC ബസ് ഓവർ സ്പീഡിൽ അല്ലായിരുന്നു. ഏതൊരു വാഹനവും മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്തു കയറി വരുമ്പോൾ എതിരെ വരുന്ന ശരാശരി മല്ലൂ ഡ്രൈവേഴ്സ് സ്വയം സ്പീഡോന്നു കൂട്ടി വെച്ചു കൊടുക്കും. Cheap complex. അതു തന്നെയാണ് ഇവിടേയും സംഭവിച്ചത് എന്നൊന്നും ഞാൻ പറയില്ല. യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം.

 ഇറച്ചിയിൽ മണ്ണു പറ്റും

ഇറച്ചിയിൽ മണ്ണു പറ്റും

റോഡിൽ പരസ്പരം വിട്ടുവീഴ്ച ചെയ്യണം. ഇല്ലെങ്കിൽ ചിലപ്പോൾ ഇറച്ചിയിൽ മണ്ണു പറ്റും.ഈ സംഭവം നേരിൽ കണ്ട ഒരാൾ പോലും ആ സ്ത്രീ ചെയ്തതിനെ പൂർണമായി അംഗീകരിക്കില്ല.
എല്ലാ KSRTC ഡ്രൈവേഴ്സും ചെയ്യുന്നത് ശരിയെന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ ഈ സംഭവത്തിൽ ആ KSRTC ഡ്രൈവർ മാന്യനാണ്. A good driver.മാന്യമായി ജോലി ചെയ്ത ഒരാളെയാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ കരിവാരിത്തേച്ചത്.ഡ്രൈവറ് ചേട്ടന് ഫുൾ സപ്പോർട്ട്
എന്ന് ദൃക്സാക്ഷി Ksrtc Auto stand Perumbavoor
ക്രെഡിറ്റ്‌:shinz mathew

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മഞ്ചേശ്വരത്ത് സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വം, വത്സന്‍ തില്ലങ്കേരിക്കായി ആര്‍എസ്എസ്മഞ്ചേശ്വരത്ത് സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വം, വത്സന്‍ തില്ലങ്കേരിക്കായി ആര്‍എസ്എസ്

പാലാ തിരിച്ചടിയില്‍ മറുപടിക്ക് ഒരുങ്ങി കോണ്‍ഗ്രസ്; കണക്ക് കൂട്ടലുകള്‍ ഇങ്ങനെപാലാ തിരിച്ചടിയില്‍ മറുപടിക്ക് ഒരുങ്ങി കോണ്‍ഗ്രസ്; കണക്ക് കൂട്ടലുകള്‍ ഇങ്ങനെ

English summary
KSRTC facebook post about the viral video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X