Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി സൗജന്യ യാത്ര പണം വാരല്‍ തന്ത്രം; 2 അവധി കൂടി വരും, പാളിയാല്‍ വന്‍ നഷ്ടം

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത് പ്രത്യക്ഷത്തില്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ്. പ്രതിവര്‍ഷം 800 കോടിയോളം രൂപ അധികം കാണേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. ജനപ്രിയ പദ്ധതി പ്രഖ്യാപിച്ച് കൈയ്യടി നേടുക എന്നത് സൗജന്യ യാത്രയുടെ ഒരു ഭാഗമാണെങ്കിലും ഇത് വരുമാന സ്രോതസായി മാറ്റാന്‍ കഴിയുന്ന നീക്കമാണ്.

വന്ദേഭാരത് റൂട്ടില്‍ മാറ്റം; അമൃതസര്‍ വഴി കത്രയിലേക്ക്, ടിക്കറ്റ് നിരക്ക്, സമയം എന്നിവ അറിയാം
വന്ദേഭാരത് റൂട്ടില്‍ മാറ്റം; അമൃതസര്‍ വഴി കത്രയിലേക്ക്, ടിക്കറ്റ് നിരക്ക്, സമയം എന്നിവ അറിയാം

സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ കൂടുതല്‍ പേരെ ടൗണിലും ടൂറിസം കേന്ദ്രങ്ങളിലും എത്തിക്കാന്‍ സൗജന്യ യാത്ര വഴി സാധിക്കും. ടിക്കറ്റ് ഈടാക്കില്ല എന്നതിനാല്‍ യാത്രക്കാര്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ യാത്രക്കാരുടെ കൈവശം അധികമായി എത്തുന്ന പണം ചെലവഴിപ്പിക്കാനും സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കാനും സാധിക്കുന്നിടത്താണ് മിടുക്ക്.

ksrtc free travel economics-

സ്ഥിരമായി ബസില്‍ യാത്ര ചെയ്യുന്ന വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിലൂടെ ദിവസവും 50 മുതല്‍ 100 രൂപ വരെ കൈവശം എത്താന്‍ സാധ്യതയുണ്ട്. ഒരു മാസത്തില്‍ ഇത് 3000 രൂപ വരെ എത്തിയേക്കാം. ഇത്രയും തുക വനിതകളുടെ കൈവശം അധികമായി എത്തുമ്പോള്‍ അത് ചെലവഴിപ്പിക്കാനും നികുതിയായി ഖജനാവിലേക്ക് എത്തിക്കാനും സര്‍ക്കാര്‍ ശ്രമിക്കും. 19ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

യുഎഇ മോഡലില്‍ കുവൈത്ത്; 15 വര്‍ഷം വരെ താമസിക്കാന്‍ അനുമതി, കുടുംബാംഗങ്ങള്‍ക്കും അവസരം
യുഎഇ മോഡലില്‍ കുവൈത്ത്; 15 വര്‍ഷം വരെ താമസിക്കാന്‍ അനുമതി, കുടുംബാംഗങ്ങള്‍ക്കും അവസരം

സൗജന്യ യാത്ര വഴി ടൗണിലേക്ക് കൂടുതല്‍ പേര്‍ എത്താനുള്ള സാധ്യതയുണ്ട്. ടൂറിസം സ്‌പോട്ടുകളിലും കൂടുതല്‍ പേര്‍ വന്നേക്കാം. ഇതുവഴി വിപണി സജീവമാകുമെന്നതും നേട്ടമാണ്. ഒരുവഴിക്ക് നഷ്ടമാകുന്ന പണം മറ്റൊരു വഴിയില്‍ സര്‍ക്കാരിലേക്ക് തിരിച്ചെത്തും. മാത്രമല്ല, വിപണി സജീവമാകുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് വരുമാന മാര്‍ഗവും തെളിയും.

വളരെ തിരക്കേറിയ സ്ഥലങ്ങളിലേക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ യാത്രക്കാര്‍ സ്വന്തം വാഹനം ഉപയോഗിക്കുന്നത് കുറയും. ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമായി കാര്‍ ഉപയോഗിക്കുന്നവര്‍ സൗജന്യ ബസ് യാത്ര തിരഞ്ഞെടുത്താല്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സാധിക്കും. ഇതുവഴി കൂടുതല്‍ നേട്ടം യാത്രക്കാര്‍ക്കും പരിസ്ഥിതിക്കും ഉണ്ടാകും. ടൗണുകളിലെ വാഹന തിരക്ക് കുറയ്ക്കാമെന്നത് മറ്റൊരു കാര്യം. ആളുകള്‍ കൂടുതല്‍ എത്തുന്ന സ്ഥലത്ത് പരസ്യ വരുമാനത്തിനുള്ള വഴി തെളിയും.

പദ്ധതി നടത്തിപ്പില്‍ പാളിയാല്‍ വന്‍ നഷ്ടമാകും

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കെഎസ്ആര്‍ടിസിക്ക് അധികമായി വരുന്ന ചെലവ് നികത്താന്‍ സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. ഈ ഫണ്ട് കൃത്യമായി നല്‍കിയില്ലെങ്കില്‍ ബാധ്യത ഇരട്ടിയാകുകയും പ്രതിസന്ധി രൂക്ഷമായി പദ്ധതി പൊളിയുകയും ചെയ്യും. തുടക്കം മുതല്‍ കൃത്യമായ ആസൂത്രണം നടത്തിയാകണം പദ്ധതി മുന്നോട്ട് കൊണ്ടുപോകേണ്ടത്.

കൂടുതല്‍ പേര്‍ എവിടെ നിന്നാണ് വരുന്നത്, പണം ചെലവഴിക്കാന്‍ താല്‍പ്പര്യമുള്ളവര്‍, ഇവരെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ സൗകര്യം ഒരുക്കല്‍, നികുതി വരുമാനത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം കൃത്യമായി അവലോകനം ചെയ്ത് നടപ്പാക്കേണ്ടതുണ്ട്. ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ കൃത്യവിലോപം കാണച്ചാല്‍ പദ്ധതി വലിയ നഷ്ടമായി മാറും. മൂന്ന് മാസം നിരീക്ഷിച്ച ശേഷം സൗജന്യ യാത്ര വിപുലീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. മലബാറിന് കൂടുതല്‍ ബസ് അനുവദിച്ച് അവിടെയും നേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കും.

ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യണം; നികുതി അടയ്ക്കണം, രേഖകള്‍ പരസ്യമാക്കാന്‍ പ്രിയങ്ക് ഖാര്‍ഗെ
ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യണം; നികുതി അടയ്ക്കണം, രേഖകള്‍ പരസ്യമാക്കാന്‍ പ്രിയങ്ക് ഖാര്‍ഗെ

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാരാന്ത്യ അവധി രണ്ടാക്കി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലാണ്. ആഘോഷത്തിനും പണം ചെലവഴിക്കുന്നതിനും സൗകര്യം ഒരുക്കി ഇതും വരുമാന മാര്‍ഗമാക്കി മാറ്റാന്‍ സാധിക്കുന്ന പദ്ധതിയാണ്. ജോലി സമയം ക്രമീകരിച്ച് രണ്ട് അവധി നല്‍കുന്നത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം പുതിയ യുഡിഎഫ് സര്‍ക്കാര്‍ എടുക്കുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+