കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാഭം ചില്ലറയല്ല, കര്‍ണാടക ഡീസലടിച്ചാല്‍ പ്രതിദിന ലാഭം അര ലക്ഷം; വമ്പന്‍ പരസ്യവുമായി പമ്പുടമകള്‍

സ്ഥിരമായി ഡീസല്‍ അടിച്ചാല്‍ ഉണ്ടാകുന്ന ലാഭമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.

Google Oneindia Malayalam News
ksrtc

കാസര്‍കോട്: ഡീസല്‍ വില വര്‍ദ്ധവന് എല്ലാ മേഖലയിലും വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. ഇന്ധന വിലയില്‍ ഇനി കുറവ് സംഭവിക്കുമോ എന്നുള്ള കാര്യം കണ്ടറിയേണ്ട ഒന്നാണ്. എന്നാല്‍ ഇപ്പോഴിതാ കര്‍ണാടകയില്‍ നിന്ന് ഡീസല്‍ അടിക്കാന്‍ പ്രേരിപ്പിക്കുന്ന പമ്പുടമകളുടെ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേരളത്തിലെയും കര്‍ണാടകയിലെയും വില വ്യത്യാസം ചൂണ്ടിക്കാണിച്ചാണ് അതിര്‍ത്തി നഗരങ്ങളിലെ പമ്പുകള്‍ പരസ്യം ചെയ്തിരിക്കുന്നത്.

കെഎസ്ആര്‍ടിസിക്ക് ലാഭം

കെഎസ്ആര്‍ടിസിക്ക് ലാഭം

ഇതുകൂടാതെ ഡിസലിന് കേരളത്തേക്കാള്‍ എഴ് രൂപ കുറവുള്ളതിനാല്‍ കര്‍ണാടകയില്‍ കയറുന്ന എല്ലാ കെ എസ് ആര്‍ ടി സി ബസുകളുടെയും അവിടെ നിന്ന് ഡീസല്‍ അടിച്ചാല്‍ മതിയെന്ന് കെ എസ് ആര്‍ ടി സി എം ഡി ബിജു പ്രഭാകര്‍ ഐ എ എസ് നിര്‍ദ്ദേശിച്ചിരുന്നു. കര്‍ണാടകയിലെ പമ്പുകളില്‍ നിന്ന് ഡീസല്‍ അടിച്ചാല്‍ ഒരു ദിവസം ലാഭിക്കാന്‍ കഴിയുന്നത് ആര ലക്ഷം രൂപയാണ്.

ഒരു മാസത്തെ കണക്കെടുത്താല്‍

ഒരു മാസത്തെ കണക്കെടുത്താല്‍

ഇങ്ങനെ ഒരു മാസം കര്‍ണാടകയില്‍ നിന്ന് ഡീസല്‍ അടിച്ചാല്‍ ഏകദേശം 14 മുതല്‍ 15 ലക്ഷത്തോളം രൂപയാണ് കെ എസ് ആര്‍ ടി സിക്ക് ലാഭമുണ്ടാകുക. കാസര്‍കോട് നഗരത്തേക്കാള്‍ 8.47 രൂപ കുറവാംണ് മംഗളൂരുവിലെ ഏറ്റവും പുതിയ നിരക്ക്. കാസര്‍കോഡ് ഡിപ്പോയിലെ വാഹനങ്ങള്‍ കൂടാതെ കൊല്ലൂര്‍ മൂകാംബികയിലേക്ക് പോകുന്ന നാല് ബസുകള്‍ മൂന്ന് മംഗളൂരു ബസുകള്‍ എന്നിങ്ങനെ കര്‍ണാടക കയറുന്നുണ്ട്.

250 മുതല്‍ 400 ലിറ്റര്‍ വരെ

250 മുതല്‍ 400 ലിറ്റര്‍ വരെ

സ്വര്‍ണം വാങ്ങാന്‍ പോകുന്നോ... വെയ്റ്റ് ചെയ്യൂ; ഫെബ്രുവരി ഒന്നിന് വില കുത്തനെ ഇടിയുമോ? 2 കാര്യം തടസംസ്വര്‍ണം വാങ്ങാന്‍ പോകുന്നോ... വെയ്റ്റ് ചെയ്യൂ; ഫെബ്രുവരി ഒന്നിന് വില കുത്തനെ ഇടിയുമോ? 2 കാര്യം തടസം

മിക്ക ദീര്‍ഘ ദൂര ബസുകള്‍ക്കും 250 മുതല്‍ 400 ലിറ്റര്‍ വരെ ഡീസല്‍ ആവശ്യമാണ്. അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ നിന്ന് ഡീസല്‍ അടിച്ചാല്‍ കെ എസ് ആര്‍ ടി സിക്ക് വന്‍ ലാഭമാണ്. എന്നാല്‍ ഇപ്പോള്‍ സ്വിഫ്റ്റ് ബസുകളില്‍ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. വയനാട് വഴി കര്‍ണാടകയില്‍ പോകുന്ന കെ എസ് ആര്‍ ടി സി ബസുകളോടും ഡിസല്‍ അവിടെ നിന്ന് അടിക്കാന്‍ നേരത്തെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

8 രൂപ കുറവ്

8 രൂപ കുറവ്

ഡീിസല്‍ വിലയില്‍ കര്‍ണാടകയില്‍ എട്ട് രൂപയാണ് കുറവുള്ളത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ക്ക് വലിയ തുക ലാഭിക്കാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. വയനാട് മാനന്തവാടി വഴി കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസുകളില്‍ പ്രത്യേക ഫ്യൂവര്‍ കാര്‍ഡ് നല്‍കിയാണ് തുക അടയ്ക്കുന്നത്.

പരസ്യം

പരസ്യം

അതേസമയം, തലപ്പാടി അതിര്‍ത്തിയിലെ പമ്പുകളില്‍ ഈ വില വ്യത്യാസം പരസ്യപ്പെടുത്തി കടന്നുപോകുന്നവരെ ആകര്‍ഷിക്കുന്നുണ്ട്. ഇതിനായി ചില പമ്പുകള്‍ പരസ്യവും നല്‍കുന്നുണ്ട്. മംഗളൂരു മേഖലയില്‍ എത്തുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് 6000 ലിറ്റര്‍ ഡീലസാണ് ആവശ്യം. എന്നാല്‍ എല്ലാ ബസുകളും നിലവില്‍ കേരളത്തില്‍ നിന്നാണ് ഡീസല്‍ അടിക്കുന്നത്.

നികുതി കൂടിയത്

നികുതി കൂടിയത്

600 ലേറെ ജീവനക്കാര്‍, 69 ദിവസം.. എന്നിട്ടും എണ്ണിതീര്‍ന്നില്ല; ശബരിമലയില്‍ ഇനിയും രണ്ട് കൂന നാണയങ്ങള്‍!!600 ലേറെ ജീവനക്കാര്‍, 69 ദിവസം.. എന്നിട്ടും എണ്ണിതീര്‍ന്നില്ല; ശബരിമലയില്‍ ഇനിയും രണ്ട് കൂന നാണയങ്ങള്‍!!

സംസ്ഥാന സര്‍ക്കാരിന്റെ സേവന നികുതി കൂടിയതാണ് കര്‍ണാടകയും കേരളവും തമ്മിലുള്ള വില വ്യത്യാസത്തിന്റെ പ്രധാന കാരണം. കോഴിക്കോട് നിരക്കിനെ അടിസ്ഥാനമാക്കിയുള്ള ചരക്കുനീക്കത്തിന്റെ തുകയും മലബാറിലെ ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. കെ എസ് ആര്‍ ടി സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ തീരുമാനം ഏറെ ആശ്വാസം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
KSRTC Get Daily profit of half a lakh if ​​diesel from Karnataka, price less than Rs 8 per litre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X