കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഹിയില്‍ നിന്ന് ഡീസലടിച്ചാല്‍ പ്രതിദിനം ലാഭം 44460, മാസം എത്ര വരുമെന്നറിയുമോ? അമ്പരപ്പിക്കും കണക്ക്

കെഎസ്ആര്‍ടിസി ധനനഷ്ടത്തിലായിരിക്കുന്ന സാഹചര്യത്തില്‍ അതിന് ഏറ്റവും സഹായകരമാകുന്ന കാര്യമാണ് പരമാവധി ചെലവ് കുറയ്ക്കുക. ബസ്സിന് അടിക്കുന്ന ഇന്ധനത്തില്‍ അത്തരമൊരു ലാഭം കണ്ടെത്താമെന്ന് വ്യക്തമാണ്.

Google Oneindia Malayalam News
petrol diesel

കോഴിക്കോട്: ഇന്ധന വില കുത്തനെ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും നിരവധി ചോദ്യങ്ങളും ഇതിന് പിന്നാലെ ഉയര്‍ന്ന് വരുന്നുണ്ട്. കേരളത്തിലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് എന്തുകൊണ്ട് മാഹിയില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ എന്താണ്. വലിയ ലാഭം ഇക്കാര്യത്തില്‍ ഉണ്ടെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ അവിടെ നിന്ന് ഡീസല്‍ അടിച്ചാല്‍ മിതയെന്ന് മാനേജിങ് ഡയറക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതോടെ മാഹിയില്‍ നിന്ന് ഇന്ധനം അടിക്കുന്നത് ലാഭകരമാണോ എന്ന ചോദ്യമുയര്‍ന്നു. കണക്കുകള്‍ എന്താണ് പറയുന്നതെന്ന് നോക്കാം....

രണ്ട് സംസ്ഥാനങ്ങളിലെ വില

രണ്ട് സംസ്ഥാനങ്ങളിലെ വില

ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം കേരളത്തിലും കര്‍ണാടകത്തിലുമുള്ള ഇന്ധന വിലയാണ്. കേരളത്തേക്കാള്‍ കുറഞ്ഞ വിലയിലാണ് ഡീസല്‍ കര്‍ണാടകത്തില്‍ വില്‍ക്കുന്നത്. അതായത് 8.47 രൂപയോളം കുറവുണ്ട്. കെഎസ്ആര്‍ടിസിയുടെ എംഡി മുന്നില്‍ കണ്ട സൂത്രവും അതു തന്നെയാണ്. തിരികെ വരുമ്പോള്‍ കര്‍ണാടക സര്‍വീസ് നടത്തുന്ന ബസ്സുകള്‍ അവിടെ നിന്ന് ഇന്ധനം അടിക്കുക. വലിയ ലാഭം തന്നെ ഇതിലുണ്ടാവും എന്നാണ് കെഎസ്ആര്‍ടിസി ഇതിലൂടെ കണക്കാക്കുന്നത്.

മാഹിയില്‍ വന്‍ വിലക്കുറവ്

മാഹിയില്‍ വന്‍ വിലക്കുറവ്

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക; സൂര്യാസ്തമന സമയത്ത് ആകാശത്ത്, ഞെട്ടി നാട്ടുകാര്‍മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക; സൂര്യാസ്തമന സമയത്ത് ആകാശത്ത്, ഞെട്ടി നാട്ടുകാര്‍

പക്ഷേ ഇതിനേക്കാളും വലിയ ലാഭം നല്‍കാന്‍ കഴിയുന്നത് മറ്റൊന്നിനാണ്. അത് മാഹിയില്‍ നിന്ന് ഇന്ധം അടിക്കുമ്പോഴാണ്. കാരണം പുതുച്ചേരിയുടെ ഭാഗമാണ് മാഹി. കേന്ദ്ര ഭരണപ്രദേശമായ ഇവിടെ കേരളത്തിനേക്കാള്‍ 11.16 രൂപയുടെ കുറവാണ് ഡീസലിനുള്ളത്. അതില്‍ നിന്ന് തന്നെ എത്ര വലിയ ലാഭം കേരളാ അതിര്‍ത്തിക്കുള്ളില്‍ തന്നെ നില്‍ക്കുന്ന മാഹിയില്‍ നിന്ന് ലഭിക്കുമെന്ന് വ്യക്തമാണ്. മാഹി വഴി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ ഈ വഴി സ്വീകരിച്ചാല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാം.

ലാഭം വിചാരിക്കുന്നതിലും അപ്പുറം

ലാഭം വിചാരിക്കുന്നതിലും അപ്പുറം

കണക്ക് നോക്കുമ്പോള്‍ ഇങ്ങനെയാണ്. ജില്ലയില്‍ നിന്ന് കോഴിക്കോട് ട്രിപ്പ് പോകുന്ന ബസിന് മിനിമം 100 ലിറ്ററും, തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിനാണെങ്കില്‍ മിനിമം 230 ലിറ്ററും ഡീസലാണ് വേണ്ടത്. ഇത് പ്രതിദിന കണക്കാണ്. ഇനി കണ്ണൂരില്‍ നിന്ന് മാഹി വഴി പോകുന്ന ബസ്സുകള്‍ നോക്കാം. കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി ഡിപ്പോകളില്‍ നിന്നായി മാഹി വഴി പോകുന്നത് 36 ബസ്സുകള്‍. അപ്പോള്‍ ലാഭത്തിന്റെ കണക്ക് ഒന്ന് പരിശോധിച്ച് നോക്കൂ. കെഎസ്ആര്‍ടിസിക്ക് വിചാരിച്ചതിലും അപ്പുറമുള്ള ലാഭം ലഭിക്കും. ഈ ബസ്സുകള്‍ക്കെല്ലാം 4000 ലിറ്റര്‍ ഡീസലാണ ഓരോ ദിവസവും ആവശ്യമായി വരുന്നത്.

ലക്ഷങ്ങള്‍ ലാഭിക്കാം

ലക്ഷങ്ങള്‍ ലാഭിക്കാം

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

മാഹിയില്‍ നിന്ന് ഈ ബസ്സുകള്‍ക്കെല്ലാം കൂടി ഇത്രയും ഡീസല്‍ നിറച്ചാല്‍ കെഎസ്ആര്‍ടിസിക്ക് ലാഭം പ്രതിദിന 44640 രൂപയാണ്. ഒരു മാസത്തെ കണക്കാണെങ്കില്‍ അത് 13.39 ലക്ഷം രൂപയായി ഉയരും. ഡീസല്‍ ഇനത്തില്‍ മാത്രമുള്ള ലാഭമാണിത്. കോഴിക്കോട് ജില്ലയില്‍ നിന്ന് മാഹി വഴി കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിച്ചാല്‍, കോര്‍പ്പറേഷന്‍ ഇന്ധനത്തിന് ചെലവഴിക്കുന്ന പണം പിന്നെയും കുറയ്ക്കാം. ബസ്സുകള്‍ മാത്രമല്ല, സാധാരണക്കാരുടെ പലവാഹനങ്ങളും മാഹി വഴി പോകുമ്പോള്‍ ഇതേ രീതിയില്‍ ലാഭം നോക്കി ഇന്ധനം നിറയ്ക്കാറുണ്ട്.

സാമ്പത്തിക പ്രതിസന്ധി മാറും

സാമ്പത്തിക പ്രതിസന്ധി മാറും

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

അതായത് കെഎസ്ആര്‍ടിസി ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ രീതി ഉപയോഗപ്പെടുത്തിയാല്‍ കെഎസ്ആര്‍ടിസിക്കും അത് ആശ്വാസമാകും. നിലവില്‍ 94.88 രൂപയാണ് സ്വന്തം ഡിപ്പോയില്‍ നിന്ന് ഡീസല്‍ നിറയ്ക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ നല്‍കുന്നത്. കേരളത്തിനേക്കാള്‍ നികുതിയും കുറവാണ് മാഹിയില്‍. അതാണ് വിലക്കുറവ് ഉള്ളത്. കോഴിക്കോട് നിന്ന് മാഹി വഴി പോകുന്നത് മൂന്ന് ബസ്സുകളാണ്. അതേസമയം കണ്ണൂരില്‍ നിന്ന് മാഹി വഴി പോകുന്നത് 16 ബസ്സുകളും, തലശ്ശേരിയില്‍ നിന്ന് മാഹി വഴി പോകുന്നത് പതിനെട്ട് ബസ്സുകളുമാണ്. മാഹിയില്‍ കഴിഞ്ഞ എട്ട് മാസമായി 83.72 രൂപയാണ് ഇന്ധന വില.

English summary
ksrtc gets a good money saving when they use mahe as a petrol filling place to their buses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X