കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം; റെക്കോർഡ് വരുമാനം, ഒരു ദിവസത്തെ വരുമാനം 8.32 കോടി!!

Google Oneindia Malayalam News

തിരുവന്തപുരം: സർക്കാർ വകുപ്പുകളിൽ നഷ്ടങ്ങളുടെ കണക്കെടുത്താൽ ഏറ്റവും മുന്നിൽനിൽക്കുന്നത് കെഎസ്ആർടിസി ആയിരിക്കും. ശമ്പളം മുടങ്ങുന്നതും ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും പലപ്പോഴും കെഎസ്ആർടിസിയെ പിന്തുടരാറുണ്ട്. ഈ വർഷത്തെ ഓണത്തിന് മുമ്പ് ജീവനക്കാർക്ക് ശമ്പളം ലഭിക്കാൻ വൈകിയതും ഈ അടുത്ത് വാർത്തകൾ ഇടം പിടിച്ചതുമാണ്.

<strong>ദുരഭിമാന ആക്രമണം കേരളത്തിലും; വയോധികന്റെ കാൽ വെട്ടിമാറ്റി, സംഭവം ഇടുക്കിയിൽ!</strong>ദുരഭിമാന ആക്രമണം കേരളത്തിലും; വയോധികന്റെ കാൽ വെട്ടിമാറ്റി, സംഭവം ഇടുക്കിയിൽ!

ഓണമായതിനാൽ ശമ്പളത്തിന് പുറമെ ബോണസും അലവൻസും നൽകാൻ പണം കൂടുതൽ ആവശ്യമായിരുന്നു. ശമ്പള വിതരണത്തിനായി 50 കോടിയും, ബോണസ്, സാലറി അഡ്വാൻസ് തുടങ്ങിയ കാര്യങ്ങൾക്കായി 43.5 കോടിയുമാണ് ആവശ്യമുണ്ടായിരുന്നത്. എന്നാൽ സർക്കാർ സഹായമാകട്ടെ വെറും 16 കോടി രൂപ മാത്രമായിരുന്നു. കേരളം നേരിട്ട പ്രളയവും ഉരുൾപൊട്ടലുമാണ് വരുമാനം ഇടിയാൻ കാരണമാവുകയായിരുന്നു.

റെക്കോർഡ് നേട്ടം

റെക്കോർഡ് നേട്ടം

എന്നാൽ ഓണം കഴിഞ്ഞുള്ള തിങ്കളാഴ്ച കെഎസ്ആർടിസി നേടിയത് റെക്കോർഡ് കളക്ഷനായിരുന്നു. 8.32 കോടി രുപയാണ് സെപ്തംബർ 16ന് വരുമാനമായി കെഎസ്ആർടിസിക്ക് ലഭിച്ചത്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികചച്ച വരുമാനമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞെതെന്ന് കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംപി ദിനേശ് പറഞ്ഞു.

ഓണം വെക്കേഷന് പ്രതീക്ഷിച്ച വരുമാനമില്ല

ഓണം വെക്കേഷന് പ്രതീക്ഷിച്ച വരുമാനമില്ല


ദീർഘദൂര സർവ്വീസുകൾ സ്പെഷ്യൽ സർവ്വീസുകളാക്കി ഓൺലൈൻ റിസർവേഷൻ കൊണ്ടുവന്നതും വരുമാനം വർധിക്കാൻ കാരണമായി. അതുകൊണ്ട് തന്നെ കെഎസ്ആർടിസിയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരുന്ന എല്ലാ സർവ്വീസുകളും നേരത്തെ തന്നെ ഓൺലൈനായി യാത്രക്കാർക്ക് ബുക്ക് ചെയ്യാമായിരുന്നു. എന്നാൽ ഓണാവധിക്ക് കെഎസ്ആർടിസിക്ക് പ്രതീക്ഷിച്ച വരുമാനം ലഭിച്ചിട്ടില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കുന്നു.

ഉത്രാടത്തിന് 6.25 കോടി

ഉത്രാടത്തിന് 6.25 കോടി

ഓണാവധി തുടങ്ങുന്നതിനു തൊട്ടുമുൻപത്തെ ശനിയാഴ്ചയായ 7ന് 7.30 കോടി രൂപയായിരുന്നു വരുമാനം. തൊട്ടടുത്ത ദിവസം ഇത് ഏഴു കോടിയായി. ഒൻപതിന് 6.73 കോടി രൂപയും ഉത്രാടദിനത്തിൽ 6.25 കോടി രൂപയുമായിരുന്നു. തിരുവോണം, അവിട്ടം ദിനങ്ങളിൽ യഥാക്രമം 4.21 കോടി, 5.86 കോടി എന്നിങ്ങനെയാണു വരുമാനം ലഭിച്ചത്.

ചിലസമയങ്ങളിൽ വട്ടം കറക്കും

ചിലസമയങ്ങളിൽ വട്ടം കറക്കും

അതേസമയം ഓണാവധി കഴിഞ്ഞ് ബെംഗളൂരുവിലേക്ക് പോകേണ്ട യാത്രക്കാരെ പയ്യന്നൂർ കെഎസ്ആർടിസി വട്ടംകറക്കിയെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. ഞായറാഴ്ച രാത്രി 8ന് കണ്ണൂർ വഴി പോകുന്ന കെഎസ്ആർടിസി ബസിന് ബുക്ക് ചെയ്ത യാത്രക്കാരെയാണ് വട്ടംകറക്കിയത്. പയ്യന്നൂർ ഡിപ്പോയിൽ നിന്ന് 8 മണിക്കു പുറപ്പെടേണ്ട ബസ് രണ്ടേമുക്കാൽ മണിക്കൂർ വൈകി 10.45നാണ് ഡിപ്പോയിൽ നിന്ന് പോയത്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് കൃത്യമായ വിവരം നൽകാൻ പോലും കെഎസ്ആർടിസി അധികൃതർ തയാറായില്ലെന്നും ആരോപണം ഉണ്ട്.

ഉദ്യോഗസ്ഥർ നേരത്തെ മുങ്ങി

ഉദ്യോഗസ്ഥർ നേരത്തെ മുങ്ങി

യാത്രക്കാരുടെ വിളി കൂടിയപ്പോൾ ഫോൺ മാറ്റിവച്ചു എന്ന പരാതിയും ഉയർന്നു വന്നു. കെഎസ്ആർടിസി കൺട്രോൾ റൂമിലേത്ക് വിളിച്ച യാത്രക്കാർക്കും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും പരായി ഉയരുന്നുണ്ട്. ഒരു സന്ദേശവും കിട്ടാത്തതിൽ പരിഭ്രാന്തരായാണു യാത്രക്കാർ പല കേന്ദ്രങ്ങളിലേക്കും വിളിച്ചത്. പയ്യന്നൂർ ഡിപപോയിൽ നിന്ന് കയറേണ്ട യാത്രക്കാർ ഡിപ്പോയിൽ ബഹളം വെച്ചു. ഒടുവിൽഡ പ്രകടനവും നടത്തി. ബസ് എപ്പോൾ പോകുമെന്ന് മറുപടി നൽകാൻ ആരും തയാറായില്ല. ബസുകൾ കൺട്രോൾ ചെയ്യേണ്ട ഉദ്യോഗസ്ഥൻ നേരത്തെ സ്ഥലം വിടുകയും ചെയ്തു.

ബസ് ബ്രേക്ക് ഡൗണായി...

ബസ് ബ്രേക്ക് ഡൗണായി...

ബസ് തകരാറാണ് വൈകാൻ കാരണമെന്നാണ് അധികൃതരുടെ പ്രതികരണം. ഓണം അവധിക്ക് ഒരു സ്പെഷൽ ബസ് ബെംഗളൂരു സർവീസ് നടത്തുന്നുണ്ട്. ആ ബസ് ഞായറാഴ്ച പയ്യന്നൂരിലേക്ക് മടങ്ങുമ്പോൾ ബ്രേകക് ഡൗണായി. റിപ്പയർ ചെയ്ത ബസ് പയ്യന്നൂരിലേക്ക് യാത്ര തുടങ്ങിയ സാഹചര്യത്തിൽ പയ്യന്നൂരിൽ നിന്ന് രാത്രി 7.30ന് ബെംഗളുരുവലേക്കുള്ള സ്പഷ്യൽ ബസായി സാധാരണ സർവീസ് നടത്തുന്ന ബസിനെ അയച്ചു. എന്നാൽ സ്പെഷൽ ബസ് എത്താൻ വൈകിയെന്ന് അധികൃതർ വ്യക്തമാക്കുന്നു.

English summary
KSRTC gets recond collection on September 16
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X