കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസിയിൽ കൂട്ടപിരിച്ചുവിടൽ! 141 ജീവനക്കാർ പുറത്ത്... ഇനി വീട്ടിലിരിക്കാം...

താൽക്കാലിക ജീവനക്കാരായി കോർപ്പറേഷനിൽ ജോലിക്ക് കയറി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥിര നിയമനം ലഭിച്ചവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കൂട്ടപിരിച്ചുവിടൽ. വർഷം 120 ഡ്യൂട്ടി തികയ്ക്കാതെ സ്ഥിരനിയമനം നേടിയ 141 ജീവനക്കാരെയാണ് കെഎസ്ആർടിസി പിരിച്ചുവിട്ടത്. ഇത്തരം ജീവനക്കാരെ പിരിച്ചുവിടാൻ സുപ്രീംകോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് കെഎസ്ആർടിസി കഴിഞ്ഞദിവസം നടപ്പിലാക്കിയത്.

താൽക്കാലിക ജീവനക്കാരായി കോർപ്പറേഷനിൽ ജോലിക്ക് കയറി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥിര നിയമനം ലഭിച്ചവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പത്ത് വർഷത്തെ പ്രവൃത്തിപരിചയവും വർഷത്തിൽ 120 ‍ഡ്യൂട്ടിയുമാണ് കെഎസ്ആർടിസിയിലെ സ്ഥിരനിയമനത്തിനുള്ള മാനദണ്ഢം. എന്നാൽ അടുത്തിടെ സ്ഥിരനിയമനം നേടിയ 3500 ജീവനക്കാരിൽ 141 പേർ 120 ഡ്യൂട്ടി തികയ്ക്കാത്തവരാണെന്ന് മാനേജ്മെന്റ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവരെ പിരിച്ചുവിടാൻ തീരുമാനിച്ചത്. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ എന്നീ തസ്തികകളിലുള്ളവരാണ് നടപടിക്ക് വിധേയരായിരിക്കുന്നത്.

ksrtc

പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ജീവനക്കാർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതോടെ മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചു. ഇരുകക്ഷികളുടെയും വാദം കേട്ട സുപ്രീംകോടതി പിന്നീട് മാനേജ്മെന്റ് തീരുമാനം ശരിവച്ച് വിധി പുറപ്പെടുവിക്കുകയും ചെയ്തു. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് കെഎസ്ആർടിസി ജീവനക്കാരെ പിരിച്ചുവിട്ടത്.

നീറ്റിന് ഒരുങ്ങി കേരളം! എല്ലാം നീറ്റായി നടത്താൻ സിബിഎസ്ഇ; വസ്ത്രധാരണത്തിൽ കർശന നിയന്ത്രണങ്ങൾ... നീറ്റിന് ഒരുങ്ങി കേരളം! എല്ലാം നീറ്റായി നടത്താൻ സിബിഎസ്ഇ; വസ്ത്രധാരണത്തിൽ കർശന നിയന്ത്രണങ്ങൾ...

എസ്എസ്എൽസി പുനർമൂല്യനിർണ്ണയത്തിന് മെയ് അഞ്ച് മുതൽ അപേക്ഷിക്കാം, പ്ലസ് വൺ പ്രവേശനം മെയ് ഒമ്പത് മുതൽ..എസ്എസ്എൽസി പുനർമൂല്യനിർണ്ണയത്തിന് മെയ് അഞ്ച് മുതൽ അപേക്ഷിക്കാം, പ്ലസ് വൺ പ്രവേശനം മെയ് ഒമ്പത് മുതൽ..

English summary
ksrtc has dismissed 141 employees from the service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X