നാട്ടുകാരുടെ പ്രിയങ്കരിയായ നര്‍ത്തകി; ജീവന് പൊലിഞ്ഞത് നൃത്തപരിപാടിക്ക് അഭരണങ്ങളുമായി മടങ്ങുമ്പോള്‍
തിരുവനന്തപുരം: നാട്ടുകാരുടെ പ്രിയങ്കരിയായിരുന്നു ദേശീയപാതയില്‍ പള്ളിപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് മരിച്ച നൃത്ത വിദ്യാര്‍ത്ഥിനി നീനു പ്രസാദ്. കാലടി സംസ്കൃത കോളജില്‍ അവസാന വര്‍ഷ ബിഎ ഭരതനാട്യ വിദ്യാര്‍ഥിനിയാ നീനു പ്രസാദ് നാട്ടുകാരുടെ പ്രിയപ്പെട്ട നര്‍ത്തകിയായിരുന്നു.
നീനുവിന്റെയും ബന്ധുവായ വീട്ടമ്മയുടെയും മരണമുണ്ടാക്കിയ ഞെട്ടലിലാണ് ഇപ്പോഴും പള്ളിപ്പുറം നിവാസികള്‍. അവധി ദിവസങ്ങളില്‍ വീട്ടില്‍ കുട്ടികള്‍ക്കു നൃത്തക്ലാസ് എടുക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് നീനു അവരുടെ ടീച്ചറായിരുന്നു.

അപകടത്തില്‍ നീനുവും ബന്ധുവായ കല്ലറ, മുതുവിള, നെടുംപറമ്പ് കാട്ടില്പ്പള്ളിക്കൂടത്തിനു സമീപം വിളയില്‍ വീട്ടില്‍ അനുജ (25)യും അപകടസ്തലത്ത് വച്ച് തന്നെ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനും മംഗലപുരത്തിനും ഇടയ്ക്കു കുറക്കോട്ടു വച്ചായിരുന്നു അപകടം.
വിജയദശമി ദിനത്തില്‍ സമീപത്തുള്ള ക്ഷേത്രത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ നീനുവിന്റെ ശിക്ഷ്യകളും നൃത്തമവതരിപ്പിക്കുന്നുണ്ടായിരുന്നു. പലരുടെയും അരങ്ങേറ്റവും അവിടെയായിരുന്നു. കുട്ടികള്‍ക്ക് ആഭരണങ്ങള്‍ വാങ്ങാന്‍ നഗരത്തിലെ ചാല മാര്‍ക്കറ്റില്‍ പോയി മടങ്ങുമ്പോഴാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തെറിപ്പിക്കുന്നത്.
ആറ്റിങ്ങല്‍ ഭാഗത്തുനിന്നു കളിയിക്കാവിളയിലേക്കു പോകുകയായിരുന്ന പാറശാല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് മറ്റൊരു ബസിനെ മറികടക്കവെ എതിര്‍ദിശയില്‍ വരികയായിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ നീനുവിനും അനുജയുടെയും തലയ്ക്കു ഗുരുതര പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പേ മരണപ്പെടുകയായിരുന്നു.
Read Also: നാട്ടുകാരുടെ പ്രിയങ്കരിയായ നര്‍ത്തകി; ജീവന് പൊലിഞ്ഞത് നൃത്തപരിപാടിക്ക് അഭരണങ്ങളുമായി മടങ്ങുമ്പോള്‍
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications