കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടുകാരുടെ പ്രിയങ്കരിയായ നര്‍ത്തകി; ജീവന്‍ പൊലിഞ്ഞത് നൃത്തപരിപാടിക്ക് അഭരണങ്ങളുമായി മടങ്ങുമ്പോള്‍

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: നാട്ടുകാരുടെ പ്രിയങ്കരിയായിരുന്നു ദേശീയപാതയില്‍ പള്ളിപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് മരിച്ച നൃത്ത വിദ്യാര്‍ത്ഥിനി നീനു പ്രസാദ്. കാലടി സംസ്‌കൃത കോളജില്‍ അവസാന വര്‍ഷ ബിഎ ഭരതനാട്യ വിദ്യാര്‍ഥിനിയാ നീനു പ്രസാദ് നാട്ടുകാരുടെ പ്രിയപ്പെട്ട നര്‍ത്തകിയായിരുന്നു.

നീനുവിന്റെയും ബന്ധുവായ വീട്ടമ്മയുടെയും മരണമുണ്ടാക്കിയ ഞെട്ടലിലാണ് ഇപ്പോഴും പള്ളിപ്പുറം നിവാസികള്‍. അവധി ദിവസങ്ങളില്‍ വീട്ടില്‍ കുട്ടികള്‍ക്കു നൃത്തക്ലാസ് എടുക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് നീനു അവരുടെ ടീച്ചറായിരുന്നു.

accident

അപകടത്തില്‍ നീനുവും ബന്ധുവായ കല്ലറ, മുതുവിള, നെടുംപറമ്പ് കാട്ടില്‍പ്പള്ളിക്കൂടത്തിനു സമീപം വിളയില്‍ വീട്ടില്‍ അനുജ (25)യും അപകടസ്തലത്ത് വച്ച് തന്നെ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനും മംഗലപുരത്തിനും ഇടയ്ക്കു കുറക്കോട്ടു വച്ചായിരുന്നു അപകടം.

വിജയദശമി ദിനത്തില്‍ സമീപത്തുള്ള ക്ഷേത്രത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ നീനുവിന്റെ ശിക്ഷ്യകളും നൃത്തമവതരിപ്പിക്കുന്നുണ്ടായിരുന്നു. പലരുടെയും അരങ്ങേറ്റവും അവിടെയായിരുന്നു. കുട്ടികള്‍ക്ക് ആഭരണങ്ങള്‍ വാങ്ങാന്‍ നഗരത്തിലെ ചാല മാര്‍ക്കറ്റില്‍ പോയി മടങ്ങുമ്പോഴാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തെറിപ്പിക്കുന്നത്.

ആറ്റിങ്ങല്‍ ഭാഗത്തുനിന്നു കളിയിക്കാവിളയിലേക്കു പോകുകയായിരുന്ന പാറശാല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് മറ്റൊരു ബസിനെ മറികടക്കവെ എതിര്‍ദിശയില്‍ വരികയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ നീനുവിനും അനുജയുടെയും തലയ്ക്കു ഗുരുതര പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പേ മരണപ്പെടുകയായിരുന്നു.

Read Also: നാട്ടുകാരുടെ പ്രിയങ്കരിയായ നര്‍ത്തകി; ജീവന്‍ പൊലിഞ്ഞത് നൃത്തപരിപാടിക്ക് അഭരണങ്ങളുമായി മടങ്ങുമ്പോള്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
KSRTC hit Scooter Two died in Thiruvannathapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X