കൊറിയർ, പാഴ്സൽ സർവീസ് ചാർജ് വർദ്ധിപ്പിച്ച് കെഎസ്ആർടിസി; പുതിയ നിരക്ക് ഇങ്ങനെ
കോഴിക്കോട്: കൊറിയർ, പാഴ്സൽ സർവീസ് ചാർജ് വർദ്ധിപ്പിച്ച് കെ എസ് ആർ ടി സി. പാഴ്സലിന്റെ ഭാരത്തിന്റെ അനുപാതം കൂട്ടിയാണ് ചാർജ് വർദ്ധന. ഇന്ന് മുതൽ പുതുക്കിയ ചാർജ് ഈടാക്കുമെന്ന് കെ എസ് ആർ ടി സി ഉത്തരവിൽ പറയുന്നു. ഒന്ന് മുതൽ അഞ്ച് വരെ കിലോ ( 200 കിലോ മീറ്ററിന് ) 110 രൂപ. 5 - 15 കിലോ 132 രൂപ, 15 - 30 കിലോ, 158 രൂപ, 30 - 35 കിലോ 258 രൂപ.
45 - 60 കിലോ 309 രൂപ, 60 - 75 കിലോ 390 രൂപ, 75 - 90 കിലോ 468 രൂപ, 90 - 105 കിലോ 516 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ചാർജ്. കിലോ മീറ്റർ ദൂരം കൂടുന്നതിന് അനുസരിച്ച് ചാർജ് ആനുപതികമായി വർദ്ധിപ്പിക്കും. നേരത്തെ 30 കിലോ വ്യത്യാസത്തിലായിരുന്നു സ്കെയിൽ നിശ്ചിയിച്ചിരുന്നത്.

ഒന്ന് മുതൽ 30 വരെ കിലോ അയക്കുന്നതിന് 110 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇപ്പോൾ 1 മുതൽ 2 കിലോ, 5 മുതൽ 15, 15 മുതൽ 30 എന്നിങ്ങനെ മൂന്ന് സ്കെയിലാക്കി തിരിച്ചു.
90 കിലോക്ക് മുകളിലുള്ള സാധനം 200 കിലോ മീറ്റർ ദൂരപരിധിയിൽ അയക്കാൻ നേരത്തെ 430 രൂപ മതിയായിരുന്നെങ്കിൽ പുതുക്കി നിശ്ചയിച്ച നിരക്ക് പ്രകാരം 516 രൂപ വേണം. കുറഞ്ഞ ചാർജ് ഈടാക്കിയിരുന്ന കൊറിയർ സർവീസ് വഴി കെ എസ് ആർ ടി സിക്ക് മികച്ച വരുമാനം ലഭിച്ചിരുന്നു












Click it and Unblock the Notifications