ഓണത്തിന് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ കെഎസ്ആർടിസി; വിശദവിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: പൊതുവേ ആഘോഷങ്ങളുടെ സമയത്താണ് കേരരളത്തിന് താമസിക്കുന്ന മലയാളികൾ നാട്ടിലേക്ക് വരാറുള്ളത്. ഇനി ഇപ്പോൾ ഓണക്കാലമാണ് വരാൻ പോകുന്നത്. അവധിക്കാലമായത് കൊണ്ട് കേരളത്തിന് പുറത്ത് വർക്ക് ചെയ്യുന്നവരും പഠിക്കുന്നവരുമൊക്കെ നാട്ടിലേക്ക് വരും.
അതുപോലെ തന്നെ അവധിക്കാലം ആഘോഷിക്കാൻ കേരളത്തിന് പുറത്തേക്കും ആളുകളും പുറത്തേക്ക് പോകും. പ്രധാനമായും ആളുകൾ യാത്ര ചെയ്യാൻ ആശ്രയിക്കുന്നത് ട്രെയിനും ബസ്സുമാണ്. ബസ്സ് തിരഞ്ഞെടുക്കന്നവരിൽ ഭൂരിഭാഗവും കെഎസ്ആർടിസി ആവും തിരഞ്ഞെടുക്കുക.

എന്നാൽ ഇത്തവണ നിങ്ങളുടെ കീശ കീറാനുള്ള സാധ്യത ഉണ്ട്.. കാരണം, കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസുകളിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടുമെന്നാണ് ലഭിക്കുന്ന വിവരം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക.
ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും. ഓഗസ്റ്റ്, സെപ്റ്റംബർ, ഓക്ടോബർ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക. എക്‌സ്പ്രസ് മുതൽ മുകളിേലക്ക് ഉള്ള സൂപ്പർഫാസ്റ്റ് ബസുകളിലാണ് കൂട്ടിയ നിരക്ക് ബാധകം ആവുക.
സിംഗിൽ ബർത്ത് ടിക്കറ്റുകളുടെ നിരിക്കിൽ അഞ്ച് ശതമാനം വരെ വർധനവാകും ഉണ്ടാവുക. ഉത്സവ ദിവസങ്ങൾ അല്ലാത്ത ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 15 ശതമാനം നിരക്ക് കുറയും.
അതേസമയം ട്രെയിൻ യാത്രക്കാർക്ക് സന്തോഷമാകുന്ന മറ്റൊരുവ വാർത്ത പുറത്തുവന്നിട്ടുണ്ട്. ട്രെയിൻ നിരക്കിൽ ഇളവ് വരുത്താൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്‌സിക്യൂട്ടീവ് ക്ലാസുകളിലെ നിരക്കിലാണ് ഇളവ് വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം റെയിൽവേ നൽകിയിട്ടുണ്ട്.
അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സീറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയിൽ ആയിരിക്കും ഈ ഇളവ്. കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവ്.
യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിന് താഴെ ആണെങ്കിൽ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാം എന്നാണ് നിർദ്ദേശം. ഇതനുസരിച്ച് 25 ശതമാനം വരെ ടിക്കറ്റ് നിരക്ക് കുറയ്ക്കാം. എന്നാൽ സ്പെഷ്യൽ ട്രെയിനുകളിൽ ഈ ഇളവ് ഉണ്ടാകില്ല,












Click it and Unblock the Notifications