Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ എസ് ആര്‍ ടി സി ടിക്കറ്റ് ബുക്കിംഗിന് ചൊവ്വാഴ്ച മുതല്‍ പുതിയ സംവിധാനം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യം

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ടിക്കറ്റ് ബുക്കിം​ഗ് സംവിധാനം ചൊവ്വാഴ്ച മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്സൈറ്റും Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണ് ചൊവ്വാഴ്ച മുതൽ റിസർവേഷൻ സൗകര്യമുള്ളത്.

കെ എസ് ആർ ടി സി യുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള കരാർ 2023 സെപ്റ്റംബർ 30 ഓടെ അവസാനിക്കും. ഇത് പരി​ഗണിച്ചാണ് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്. ഇതിനായി പുതിയ സർവീസ് പ്രൊവൈഡർക്ക് വേണ്ടി കഴിഞ്ഞ വർഷം ഓ​ഗസ്റ്റ് 12 ന് കെ എസ് ആർ ടി സി തന്നെ ‍ടെൻഡർ വിളിച്ചിരുന്നു. തുടർ‌ന്ന് പുതിയ കമ്പനിക്ക് വർക്ക് ഓഡർ നൽകി.

ksrtc

കമ്പനിയുടെ പ്രവർത്തന ക്ഷമത നിരീക്ഷിക്കുന്നതിനായി 2023 മേൈയ് മാസം മുതൽ ഓ​ഗസ്റ്റ് 31 വരെ അഞ്ച് മാസക്കാലം കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകൾക്ക് മാത്രം പുതിയ പ്ലാറ്റ്ഫോമിൽ പരീക്ഷണമായി ബുക്കിം​ഗ് സംവിധാനം ഒരുക്കിയിരുന്നു, ഈ പരീക്ഷണം വിജയിച്ചിരുന്നു.

തുടർന്നാണ് 2023 സെപ്റ്റംബർ അഞ്ച് മുതൽ കെ എസ് ആർ ടി സിയുടേയും കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റിന്റെയും എല്ലാ സർവീസുകളേയും ഉൽപ്പെടുത്തി ഈ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം പരീക്ഷണാർത്ഥം ആരംഭിക്കുന്നത്.

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ വരുമാനം കെ എസ് ആർ ടി സിയുടെ അക്കൗണ്ടിൽ മാത്രം ആണ് ലഭിക്കുക. കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ കളക്ഷൻ ശേഖരിക്കുന്ന ഒരു സംവിധാനവും നിലവിലില്ല. വരുമാനം മറ്റ് കമ്പനികളിലേക്ക് പോകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ജീവനക്കാർക്കിടയിലും യാത്രക്കാർക്കിടയിലും തെറ്റദ്ധാരണ മാത്രമേ ഉണ്ടാക്കൂ എന്നും മാനേജ്മെന്റ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+