ചില്ലറയുടെ പേരിൽ ഇനി തർക്കം വേണ്ട; ജനുവരി മുതൽ കെഎസ്ആർടിസിയിൽ ഡിജിറ്റൽ പണമിടപാട്
തിരുവനന്തപുരം: ബസ്സിൽ കയറിയാൽ നേരിടുന്ന പ്രധാന പ്രശ്നമാണ് ചില്ലറ ഇല്ലാത്തത്. ടിക്കറ്റ് എടുത്ത് നോട്ട് കൊടുത്താൽ തിരിച്ച് തരാൻ കണ്ടക്ടറുടെ കയ്യിൽ ചില്ലറ ഉണ്ടാവില്ല, തിരിച്ച് കൊടുക്കാൻ നമ്മുടെ കയ്യിലും. പിന്നെ ചോദിച്ച് ചോദിച്ച് മടുക്കും. ഡിജിറ്റൽ പേമെന്റ് വന്നതോടെ കടകളിൽ പോകുമ്പോൾ ഈ ചില്ലറയുടെ പ്രശ്നം ഉണ്ടാവാറില്ല.
ഇത്തരത്തിൽ ഡിജിറ്റൽ പേമെന്റ് ബസ്സുകളിലും വന്നിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചിട്ടില്ലേ.. എന്നാൽ ഇതാ ആ സന്തോഷവാർത്ത കെ എസ് ആർ ടി സി ബസ്സിൽ ഡിജിറ്റൽ പേമെന്റ് വരുന്നു. അതെ, ഇനി കെ എസ് ആർ ടി സിയിൽ ഡിജിറ്റലായി പണം നൽകി ടിക്കറ്റ് എടുക്കാം. ജനുവരിയിൽ തുടക്കമാകും.

ട്രാവൽ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, ക്യൂ ആർ കോഡ് വഴിയെല്ലാം ഇനി കെ എസ് ആർ ടി സി ബസ്സിൽ ടിക്കറ്റ് എടുക്കാം. ഡിജിറ്റൽ പേയ്മെന്റിന് ഡിജിറ്റൽ ടിക്കറ്റാണ് ലഭിക്കുക.
പേമെന്റ് പൂർത്തിയായി കഴിഞ്ഞാൽ കണ്ടക്ടർക്ക് ക്യൂ ആർ കോഡ് ലഭ്യമാകുന്നതാകും രീതി. അതേസമയം, ചലോ ആപ്പ് വഴി സഞ്ചരിക്കുന്ന ബസ്സിൽ തന്നെ സീറ്റ് റീസർവ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. പദ്ധതിക്ക് ചലോ ആപ്പ് എന്ന സ്വകാര്യ കമ്പനിയുമായാണ് കരാർ.
ബസ് ട്രാക്ക് ചെയ്യാനുള്ള സംവിധാനം ആപ്പിൽ ഉള്ളതിനാൽ വണ്ടി എവിടെ എത്തിയെന്നും ആപ്പിലൂടെ അറിയാനാകും. ഇത് ആപ്പിന് കൂടുgതൽ സ്വീകാര്യത ലഭിക്കാൻ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.
എന്തായാലും ഡിജിറ്റൽ പേമെന്റ് വരുന്നതോടെ ചില്ലറ പ്രശ്നം അവസാനിക്കും.
കെ എസ് ആർ ടി സി 2021 ൽ ഡിജിറ്റൽ പേമെന്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നു ഡിജിറ്റൽ കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്നതായിരുന്നു രീതി.












Click it and Unblock the Notifications