ഈ പ്രണയദിനം കെഎസ്ആര്‍ടിസിക്കൊപ്പം; റൊമാന്റിക്ക് സ്ഥലങ്ങളില്‍ ട്രിപ്പുകള്‍, പ്രത്യേക പാക്കേജ്
ചെലവ് കുറഞ്ഞ രീതിയിലും പ്രണയ ദിനം എന്നും ഓര്‍മ്മിക്കുന്നതിനും പ്രത്യേക പാക്കേജ് സൗകര്യമാണ് കെ എസ് ആര്‍ ടി സി ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം: വീണ്ടുമൊരു പ്രണയ ദിനം കൂടി കടന്നുവരികയാണ്. പ്രിയപ്പെട്ടര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും സര്‍പ്രൈസുകളും നല്‍കിയും കമിതാക്കള്‍ പ്രണയ ദിനം അടിപൊളിച്ച് ആഘോഷിക്കും. ഇപ്പോള്‍ കെ എസ് ആര്‍ ടി യും കമിതാക്കള്‍ക്കൊപ്പം വാലന്റൈന്‍ ദിനം ആഘോഷിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്. കെ എസ് ആര്‍ ടി സി യാത്ര ഇഷ്ടപ്പെടുന്നവര്‍ ഒരുപാട് പേരുണ്ട്. ഇത്തവണത്തെ വാലന്റൈന്‍ ദിനം കെ എസ് ആര്‍ ടി സിയോടൊത്ത് റൊമാന്റിക് സ്ഥലത്തങ്ങളിലേക്ക് യാത്ര പോയാലോ.

കമിതാക്കള്‍ക്ക് പ്രത്യേക പാക്കേജ്
ഫെബ്രുവരി 14ന് ആണ് കെ എസ് ആര്‍ ടി സി കമിതാക്കള്‍ക്ക് പ്രത്യേക പാക്കേജ് ഒരുക്കുന്നത്. ചെലവ് കുറഞ്ഞ രീതിയിലും പ്രണയ ദിനം എന്നും ഓര്‍മ്മിക്കുന്നതിനും പ്രത്യേക പാക്കേജ് സൗകര്യമാണ് കെ എസ് ആര്‍ ടി സി ഒരുക്കിയിരിക്കുന്നത്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കെ എസ് ആര്‍ ടി സി പുതിയ പദ്ധതി നടപ്പാക്കുന്നത്.

നേരത്തെ ബുക്ക് ചെയ്യണം
യാത്രക്കാര്‍ക്ക് നേരത്തെ തന്നെ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം അതത് ഡിപ്പോകളില്‍ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത വിവിധ ഡിപ്പോകളില്‍ ഈ യാത്ര സൗകര്യം ഉണ്ട്. യാത്രകളെ കുറിച്ച് അറിയുന്നതിനായി 9446332122 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.

അടിപൊളി സ്ഥലങ്ങള്‍
കൂത്താട്ടുകുളം- മണ്‍റോ തുരുത്ത്, നെയ്യാറ്റിന്‍കര - കമരകം, സിറ്റി ടൂര്‍ തിരുവനന്തപുരം, കിളിമാനൂര്‍ - ഗവി, മാവേലിക്കര - ഗവി, ആലപ്പുഴ ഗവി, കോഴിക്കോട് നെല്ലിയാമ്പതി എന്നീ പാക്കേജ് യാത്രകളാണ് കെ എസ് ആര്‍ ടി സി ഒരുക്കിയിരിക്കുന്നത്.

ആദ്യം ബുക്ക് ചെയ്യുന്ന 45 പേര്‍ക്ക്
നെയ്യാറ്റിന്‍കര ഡിപ്പോ വാലന്റൈന്‍ ദിനത്തില്‍ ആലപ്പുഴ- പാതിരാമണല്‍ കുമരകം യാത്ര നടത്തുന്നുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 45 പേര്‍ക്കാണ് അവസരം, 1000 രൂപയാണ് പ്രണയ ദിനത്തില്‍ ഈ പ്രത്യേക പാക്കേജിന് ഈടാക്കുന്നത്. പുലര്‍ച്ചെ നെയ്യാറ്റിന്‍കരയില്‍ നിന്ന് യാത്ര പുറപ്പെടും. രാത്രിയോടെ തിരിച്ച് നെയ്യാറ്റിന്‍കരയില്‍ മടങ്ങിയെത്തും.

ജലഗതാഗത വകുപ്പും റെഡി
കെ എസ് ആര്‍ ടി സിയെ കൂടാതെ സംസ്ഥാന ജലഗാതഗത വകുപ്പും വിവിധ പാക്കേജുകള്‍ ആരംഭിച്ചിട്ടുണ്ട്. വേഗ ബോട്ടില്‍ ആലപ്പുഴയില്‍ നിന്ന് പുന്നമട, വേമ്പനാട്ട് കായല്‍, പാതിരാമണല്‍ - കുമരകം- വഴി തിരികെ ആലപ്പുഴയില്‍ എത്തുന്ന യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. വിശദ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 9846067232, 9744067232 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതി.












Click it and Unblock the Notifications