കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി: പരാതികളും ബുദ്ധിമുട്ടുകളും ഇനി എംഡിക്ക് നേരിട്ടറിയാം, സോഷ്യൽ മീഡിയസെല്‍ ഉടന്‍!

  • By Desk
Google Oneindia Malayalam News

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ "കലിപ്പ്'നെതിരെ യാത്രക്കാർക്ക് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രതികരിക്കാം. യാത്രക്കിയ്ക്കിടെ എതെങ്കിലും തരത്തിലുള്ള പരാതികളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ അധികാരികളെ ബോധിപ്പിക്കാൻ ഇനി കത്തെഴുതി ബുദ്ധിമുട്ടണമെന്നില്ല. കെഎസ്ആർടിസി എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് മാത്രം മതി. അധികൃതരിലേക്ക് ഉടൻ വിവരങ്ങളെത്തും.

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ടു വരുന്ന പരാതിയുടെ വിവരങ്ങൾ,അപകടങ്ങൾ , വ്യാജവാർത്തകൾ എല്ലാം നിരീക്ഷിച്ച് എംഡി ടോമിൻ‌ ജെ. തച്ചങ്കരിയെ അറിയിക്കാൻ സോഷ്യൽ മീഡിയയിൽ പ്രത്യേക സൈബർവിങ് പ്രവർത്തനമാരംഭിക്കുന്നു. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ തുടങ്ങിയവയെല്ലാം കെഎസ്ആർടിസിയുടെ സോഷ്യൽമീഡിയ സെൽ പരിശോധിക്കും. ഇതിനായുള്ള ഉദ്യോഗസ്ഥരെ തീരുമാനിച്ച് എംഡിയുടെ ഉത്തരവിറങ്ങി. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും വലിയ രീതിയിൽ വ്യാജവാർത്തകൾ വരുന്നതു ശ്രദ്ധയിൽപെട്ടതോടെയാണ് ഇത്തരത്തിൽ പ്രത്യേക സെൽ തുടങ്ങുന്നതിനു കോർപ്പറേഷൻ തീരുമാനിച്ചത്.

-ksrtc-5-1

ചീഫ് ഓഫീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽമീഡിയ സെല്ലിൽ ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച് എംഡിയുടെ ശ്രദ്ധയിലെത്തിക്കുകയെന്നതാണ് ലക്ഷ്യം. കോർപ്പറേഷനിലെ എക്സിക്യുട്ടീവ് ഡയറക്റ്റർ (ഓപ്പറേഷൻസ് )കൺവീനർ ആയി പ്രവർത്തനമാരംഭിക്കുന്ന സെല്ലിൽ ഇൻസ്പെക്റ്റർമാർ, കണ്ടക്റ്റർമാർ തുടങ്ങിയവരും അഗങ്ങളായി ഉണ്ടാവും. ഇവരുടെ റെഗുലർ ഡ്യൂട്ടി കഴിഞ്ഞുള്ള സമയമാണ് സൈബർ വിങ്ങിലെ പ്രവർത്തനസമയം.

ഇതോടൊപ്പം കെഎസ്ആർടിസി ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തുന്ന നല്ല പ്രവർത്തനങ്ങളൾക്ക് പിന്തുണ നൽകാനും അത്തരം പ്രവർത്തനങ്ങൾ സാമൂഹ്യമാധ്യമങ്ങൾ‌ വഴി പ്രചരിപ്പിക്കുന്നതിനും സെല്ലിനെ ചുമതലപ്പെടുത്തിട്ടുണ്ട്. സോഷ്യൽമീഡിയ സെൽ ആരംഭിക്കുന്നതിലൂടെ ജീവനക്കാർക്കെതിരെയുള്ള പരാതികൾ കുറക്കാമെന്നും കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കാമെന്നുമാണ് മാനെജ്മെന്‍റിന്‍റെ പ്രതീക്ഷ.

ksrtc-02

കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സോഷ്യൽമീഡിയകളുടെ സഹായം ഗുണകരമാകും. എല്ലാ വിഭാഗം ജീവനക്കാരും അവരവർക്ക് ലഭിക്കുന്ന വിവരങ്ങൾ സോഷ്യൽമീഡിയ സെല്ലിന് കൈമാറണം- ടോമിൻ തച്ചങ്കരി (സിഎംഡി, കെഎസ്ആർടിസി)

English summary
KSRTC to launch Social media cell.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X