Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനന്തവാടിയില്‍ കെഎസ്ആര്‍ടിസി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് പൂട്ടി; കല്‍പ്പറ്റയില്‍ എസി ലോഫ്‌ലോര്‍ ബസുകള്‍ കട്ടപ്പുറത്ത്

മാനന്തവാടി: മാനന്തവാടിയിലെ കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പൂട്ടിത് യാത്രക്കാര്‍ക്കും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കും ബുദ്ധിമുട്ടാവുന്നു. മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് ആര്‍ ടി സിസ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസാണ് പൂട്ടിയത്. ഓഫീസിലിരിക്കാന്‍ ജീവനക്കാരില്ല എന്ന കാരണം പറഞ്ഞാണ് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഇന്നലെ പൂട്ടിയിട്ടത്. മാനന്തവാടി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നാല് സ്റ്റേഷന്‍ മാസ്റ്റര്‍മാരാണുള്ളത്. ഇവര്‍ നാല് പേരും അവധിയിലായതിനാലാണത്രെ സ്റ്റേഷന്‍ ഓഫീസ് പൂട്ടിയിട്ടത്.

നേരത്തേ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ അവധിയില്‍ പോകുന്ന സമയത്ത് കണ്ടക്ടര്‍മാരോ മറ്റ് ഏതെങ്കിലും ജീവനക്കാരോ കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ ജോലിചെയ്യുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ അല്ലാത്തവര്‍ ജോലി ചെയ്യരുതെന്ന ഉത്തരവ് ഇറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മാനന്തവാടി ബസ്റ്റാന്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഇന്നലെ തുറക്കാതിരിക്കാന്‍ കാരണം. സ്റ്റേഷന്‍ ഓഫീസ് പൂട്ടിയിട്ടത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.

low-floor

ദൂരദിക്കുകളില്‍ നിന്നും ബസ്റ്റാന്റിലെത്തിയ യാത്രക്കാര്‍ക്ക് വിവിധ ഇടങ്ങളിലേക്ക് പോകുന്ന ബസ്സുകളുടെ സമയത്തേ കുറിച്ച് അറിയാനോ വിവിധ സ്ഥലങ്ങളിലേക്ക് ബസ്സ് ഉണ്ടോ എന്ന് അറിയാനോ കഴിഞ്ഞില്ല.ഇത് കെ എസ് ആര്‍ ടി സിക്ക് നഷ്ടവും വരുത്തിവെച്ചു. സര്‍വ്വീസ് നടത്തി തിരിച്ചെത്തിയ ബസ്സുകള്‍ മറ്റ് റൂട്ടുകളിലേക്ക് സാധാരണ ഗതിയില്‍ തിരിച്ച് വിട്ടിരുന്നത് ബസ്റ്റാന്റിലെ സ്റ്റേഷന്‍ മാസ്റ്ററായിരുന്നു. എന്നാല്‍ ഇന്നലെ സ്റ്റേഷന്‍ ഓഫീസ് പൂട്ടിയതതോടെ ബസ്സുകള്‍ഒന്നര കിലോമീറ്റര്‍ ഓടിച്ച് താഴെ അങ്ങാടിയിലെ കെഎസ്ആര്‍ടിസി ഡിപ്പോവില്‍ എത്തിച്ച ശേഷം അവിടെ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് മറ്റിടങ്ങളിലേക്ക് പോയത്. സമയക്രമങ്ങളും മറ്റ് കാര്യങ്ങള്‍ അറിയുന്നതിനും ബസ്സുകള്‍ ഓടിച്ച് ഡിപ്പോവിലെത്തിക്കേണ്ട സ്ഥിതിയും ഉണ്ടായി.

സ്റ്റേഷന്‍ ഓഫീസ് ബസ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്നത് ഏറെ ഉപകാരപ്രദമായിരുന്നു. അതാണ് ഇന്നലെ ഇല്ലാതായത്. കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ പോകുന്ന ബസ്സുകളുടെ സമയക്രമീകരണം ഒരേ റൂട്ടില്‍ പോകുന്ന ബസ്സുകള്‍ ഏതെങ്കിലും കാരണവശാല്‍ വൈകി എത്തിയാല്‍ അതിന് പരിഹാരം കാണുക എന്നിവയടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിരുന്നത്. എന്നാല്‍ ഇന്നലെ എല്ലാ കാര്യങ്ങള്‍ക്കും ബസ്സുകള്‍ താഴെ അങ്ങാടി ഡിപ്പോവിലെത്തേണ്ടി വന്നതിനാല്‍ കെ എസ് ആര്‍ ടി സിക്കും വന്‍ നാശനഷ്ടമുണ്ടായി.

അതേസമയം, കല്‍പ്പറ്റയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് സര്‍വ്വീസ് നടത്തുന്ന എസി ബസ്സുകള്‍ വീണ്ടും ടിപ്പ് മുടക്കി യാത്രക്കാരെ ദുരിതത്തിലാക്കി. അറ്റകുറ്റപണികളുടെ പേരില്‍ കുറെ കാലം സര്‍വീസ് നിര്‍ത്തിയ ബസ്സുകള്‍ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി വീണ്ടും ഓടി തുടങ്ങിയതാണ്. കല്‍പ്പറ്റ ഡിപ്പോയില്‍ നാല് സര്‍വ്വീസുകള്‍ക്ക് ആറ് ബസ്സുകള്‍ ഉണ്ടായിട്ടും, സര്‍വ്വീസുകള്‍ മുടങ്ങുന്നതിന് കാരണമായി പറയുന്നത് അറ്റകുറ്റപണികളുടെ പേരാണ്. വേനല്‍ കടുത്തതോടെ നിരവധിയാത്രക്കാര്‍ ആശ്രയിക്കുന്ന ഈ സര്‍വ്വീസ് മുടക്കം കോര്‍പ്പറേഷന് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+