സ്വകാര്യ ബസുകള്‍ക്ക് പണികൊടുത്തു, കോടതി ഉത്തരവ് കെഎസ്ആർടിസിക്കും തിരിച്ചടിയായി, മാസം ഒന്നരകോടി നഷ്ടം
ദില്ലി: കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീലുമായി കെ എസ് ആർ ടി സി. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കെ എസ് ആർ ടി സിയിലെ പരസ്യങ്ങള്‍ക്കെതിരായ കോടതി ഇടപെടല്‍. ബസ്സുകളുടെ പിന്നിലും വശങ്ങളിലും പരസ്യം പതിക്കാനുള്ള നിയമപരമായ അനുമതി ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചെങ്കിലും ബസിനെ പരസ്യംകൊണ്ട് പൊതിയാനാകില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ - പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇതിനെതിരെയാണ് കെ എസ് ആർ ടി സി കഴിഞ്ഞ ദിവസം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവ് സ്ഥാപനത്തിന് വരുത്തിവെച്ചത് വന്‍ വരുമാന നഷ്ടമാണെന്നാണ് കെ എസ് ആർ ടി സി സുപ്രീംകോടതിയില്‍ നല്‍കിയ ഹർജിയില്‍ വ്യക്തമാക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെ എസ് ആര്‍ ടി സി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നുണ്ട്. നിലവില്‍ തന്നെ പ്രതിസന്ധിയിലൂടെയാണ് കെ എസ് ആർ ടി സി കടന്ന് പോവുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി കൂടുതല്‍ തിരിച്ചടിയായെന്നും സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.

ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ ഹൈക്കോടതി പാലിച്ചിട്ടില്ല. സാമൂഹിക വിഷയങ്ങളിൽ ജൂഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുന്നു. എന്നാല്‍ അതേസമയം തന്നെ ഇത്തരം ഉത്തരവുകൾ സാമൂഹിക സേവനം എന്ന നിലയിൽ മുന്നോട്ട് പോകുന്ന കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയാണെന്നും ഹർജിയില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

പരസ്യം പാടില്ലെന്ന ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണ്. ഒമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയാണ് കെ എസ് ആർ ടി സിക്കുള്ളത്. അപ്പോഴും പൊതുസേവനം എന്ന നിലയില്‍ മുന്നോട്ട് പോവുകയാണ്. പരസ്യത്തിലൂടെ മാസം ഒന്നരക്കോടിയോളം രൂപ കണ്ടെത്താന്‍ സാധിച്ചിരുന്നു. ഇതാണ് ഹൈക്കോടതി ഉത്തരവിലൂടെ ഇല്ലാതായതെന്നും കെ എസ് ആർ ടി സി വ്യക്തമാക്കുന്നു.
Hair care:വെളുക്കാന്‍ തേച്ചത് പാണ്ടാവരുത്: അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ ഷാംപൂ മുടിക്ക് വില്ലനാവും

ശബരിമല സര്‍വീസിന് അനുമതിയുള്ളത് കെ എസ് ആര്‍ ടി സി ക്ക് മാത്രമാണ്. പ്രതിദിനം ഒരുലക്ഷംവരെ തീര്‍ഥാടകരെത്തുന്ന ശബരിമലയിലെ സര്‍വീസിനായി 500 ബസുകള്‍ വരെയാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഹൈക്കോടതിയുടെ ഉത്തരവ് ശരബരിമല സർവ്വീസിനേയും ബാധിക്കുന്ന തരത്തിലാണ്. വിഷയങ്ങളിലുള്ള സ്വമേധയാ ഇടപെടല്‍ സ്വാഗതാർഹമ്മാണ്, എന്നാല്‍ അത് നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം.

കേരള മോട്ടോര്‍ വാഹനച്ചട്ടപ്രകാരം ആവശ്യമായ അനുമതികള്‍ നേടിയാണ് കെ എസ് ആര്‍ ടി സിയില്‍ പരസ്യം പതിക്കുന്നതും പ്രത്യേക സര്‍വീസ് നടത്തുന്നതും. നേരത്തേയുള്ള ഹൈക്കോടതി ഉത്തരവിന്റെയും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് 545 ബസുകളിലാണ് പരസ്യം പതിച്ചിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ഇതിനെതിരാണെന്നും ഹർജിയില്‍ വ്യക്തമാക്കുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications