Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനെ പൂട്ടാൻ ഇറക്കിയ കെഎസ്ആർടിസി വൻ ഹിറ്റ്; ആദ്യ ദിനം മികച്ച വരുമാനം

പത്തനംതിട്ട:റോബിൻ ബസിനെ പൂട്ടാൻ പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിൽ കെ എസ് ആർ ടി സി ആരംഭിച്ച സർവ്വീസ് വൻ ഹിറ്റ്. ലോഫ്ലോർ വോൾവോ ഏസി സർവ്വീസ് ആയിരുന്നു ആരംഭിച്ചത്. ആദ്യ ദിനം തന്നെ മികച്ച വരുമാനമാണ് ബസിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

അതിതിനിടെ പത്തനംതിട്ട - കോയമ്പത്തൂർ സർവിസ് പെർമിറ്റില്ലാതെയാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെ എസ് ആർ ടി സി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് വിശദീകരണം. 'കെ എസ് ആർ ടി സി യുടെ KL15 A 0909 നമ്പർ ലോ ഫ്ളോർ എസ് ബസ്സിന് 15/07/2028 തീയതി വരെയുള്ള ഇന്റർസ്റ്റേറ്റ് പക്കാ പെർമിറ്റ് എടുത്തിട്ടുള്ളതാണ്. ടി പെർമിറ്റ് കേരള RTA നൽകി തമിഴ്നാട് സംസ്ഥാന ആർ ടി എ കൗണ്ടർ സൈൻ ചെയ്ത് എല്ലാ നടപടിക്രമങ്ങളും നിയമങ്ങളും അനുസരിച്ചുള്ള സ്റ്റേജ് കാര്യേജ് പെർമിറ്റാണ്.

aclowflooe-

ഇൻ്റർ സ്റ്റേറ്റ് സ്റ്റേജ് കാര്യേജ് പെർമിറ്റുകൾ അനുവദിക്കുന്നത് എംവി ആക്ട് സെക്ഷൻ 88 (5) & (6) അനുസരിച്ചുള്ള സ്റ്റേറ്റുകൾ തമ്മിലുള്ള reciprocal agreement വഴിയാണ് , എഗ്രിമെന്റിൽ റൂട്ട്, ട്രിപ്കളുടെ എണ്ണം, എന്നിവ ഉൾകൊള്ളുന്നു, ,

കേരളവും തമിഴ്നാടും തമ്മിലുള്ള ആദ്യത്തെ അന്തർ സംസ്ഥാന ഉഭയകക്ഷി കരാർ നിലവിൽ വന്നത് 1976ലാണ്, ഇതിനുശേഷം 8 ഉപ കരാറുകളിലും ഏർപ്പെട്ടിട്ടുണ്ട് , കേരളവും തമി്ഴ്നാടും തമ്മിലുള്ള ഈ അന്തർ സംസ്ഥാന കരാറുകൾ പ്രകാരം കേരള ആർ ടി സിയും തമിഴ്നാട് ആർ ടി സിയുമാണ് അന്തർ സംസ്ഥാന റോഡ് ഗതാഗതത്തിലെ കോ-ഓർഡിനേറ്റേഴ്സ്. ഇരു സംസ്ഥാന ആർടിസികൾക്കും ആവശ്യമെങ്കിൽ തങ്ങളുടെ സംസ്ഥാനത്തുള്ള റൂട്ടുകളിൽ ഭേദഗതികൾ അതാത് സംസ്ഥാന ആർ ടി സികൾക്ക് വരുത്താമെന്നും കരാറിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

GO(P) 73/ 2013 ആയുള്ള 2013ലെ ദേശസാൽക്കരണ സ്കീം പ്രകാരം ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള എല്ലാ സർവീസുകളും കേരളം മുഴുവൻ കെഎസ്ആർടിസിക്കായി ദേശസാൽക്കരിച്ചിട്ടുള്ളതാണ്, പ്രസ്തുത സ്കീമിലെ വ്യവസ്ഥകൾ പ്രകാരം ജനങ്ങളുടെ സൗകര്യാർത്ഥം കെ എസ് ആർ ടി സിക്ക് കേരളത്തിനുള്ളിൽ പൊതു താൽപര്യം മുൻനിർത്തി യഥേഷ്ടം ഉയർന്ന ശ്രേണിയിലുള്ള സർവീസുകൾ നടത്താവുന്നതാണ്'.,കെഎസ്ആർടിസി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+