കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീവ് വേക്കൻസിയിൽ ജോലി, എം പാനൽ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു!!

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. കെഎസ്ആർടിസിയിൽ ലീവ് വേക്കൻസിയിൽ നിയമിക്കാന്‍ തീരുമാനമായതോടെയാണ് സമരം അവസാനിപ്പിച്ചത്. എം പാനൽ ജീവനക്കാർ ഒന്നരമാസത്തോളം സമരത്തിലായിരുന്നു.

<strong>വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് ഇനി സ്ഥിരം ജോലി: നിയമന ഉത്തരവ് മന്ത്രി കെ രാജു നേരിട്ടെത്തി കൈമാറി</strong>വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് ഇനി സ്ഥിരം ജോലി: നിയമന ഉത്തരവ് മന്ത്രി കെ രാജു നേരിട്ടെത്തി കൈമാറി

കുറഞ്ഞത് 5 വർഷം ജോലി ചെയ്തവർക്കും കണ്ടകട്ർ ലൈസൻസുള്ളവർക്കും ലീവ് വേക്കൻസിയിൽ ജോലി നൽകാമെന്ന ഉറപ്പിന്മേലാണ് സമരം പിൻവലിക്കുന്നതെന്ന് സമരക്കാർ വിശദമാക്കി. സ്ഥിരം ജീവനക്കാർ അവധിയെടുക്കുന്ന ദിവസം പാനലിലുള്ളവർക്ക് ജോലിക്ക് കയറാമെന്ന തരത്തിൽ ഒരു താത്ക്കാലിക ക്രമീകരണമാണ് തയ്യാറാവുന്നത്.

KSRTC

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, അല്ലെങ്കിൽ അർഹമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എം പാനൽ ജീവനക്കാർ സമരം നടത്തിയിരുന്നത്. രണ്ട് തവണ ജീവനക്കാർ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ദിവസം എൽഎഡിഎഫ് കൺവീനറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച പരാജയമായിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു എം പാനൽ ജീവനക്കാരെ കെഎസ്ആർടിസി പിരിച്ചുവിട്ടത്.
English summary
KSRTC M panel employees strike ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X